കോഴിക്കോട്: സി.പി.എമ്മിന്റെ മാടമ്പിത്തരത്തിനെതിരെ ജനം വോട്ടിലൂടെ മറുപടി പറയുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. തിരുവനന്തപുരത്ത് എ.കെ ആന്റണിയേയും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനേയും ആക്രമിച്ച സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.