Video Stories
പിണറായി കേരളത്തിലെ അണ്ണാഹസാരെയോ?
യൂത്തലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
സംഘ് പരിവാറിന് വേരാഴ്ത്താന്‍ കഴിയാത്ത ദില്ലിയിലെ സെക്കുലര്‍ മണ്ണില്‍ ഗാന്ധിത്തൊപ്പി വച്ച് നിലമുഴുതാണ് പണ്ട് അണ്ണാഹസാരെ നിലമൊരുക്കിക്കൊടുത്തത്.
അന്നത്തെ കള്ളക്കളികള്‍ സംഘികളുടെ ക്വട്ടേഷനായിരുന്നുവെന്ന് തിരിച്ചറിയാന്‍ നാം കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നു. ഇതേ മണ്ണൊരുക്കലാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. തന്റെ ദുരഭിമാനവും താല്‍ക്കാലിക നേട്ടങ്ങളുമാകാം പിണറായിയെ ഇപ്പണി ചെയ്യിക്കുന്നത്. എന്നാല്‍ ഉഴുതുമറിച്ച് കൊടുക്കുന്ന ഈ നിലം എന്നെന്നേക്കുമായി സംഘികള്‍ പാട്ടത്തിനെടുക്കുമെന്നറിയാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.അല്ലെങ്കില്‍ പലരും പറയും പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയെന്ന മേല്‍ വിലാസം കൂടെ തനിക്ക് തന്നെയാവണമെന്ന കുടില മനസ്സ് കൂടി പിണറായി വിജയനുണ്ടോ?
ആര്.എസ്.എസ് എന്ന കാട്ട് കടന്നലിനാണ് ഏതായാലും ഇടത് സര്‍ക്കാര്‍ കൂടൊരുക്കിക്കൊടുക്കുന്നത്. അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിനുള്ള പുതിയ റെസിപ്പി തയ്യാറാക്കുന്ന തിരക്കില്‍ പിണറായിക്ക് മുമ്പില്‍ ഒരു ശത്രുവേയുള്ളൂ. ശത്രുവിന്റെ ശത്രുക്കളെല്ലാം പിണറായിക്ക് മിത്രങ്ങളാണ്.
കോണ്‍ഗ്രസിന് വരേണ്ട വോട്ടുകള്‍ സംഘികള്‍ക്ക് മറിച്ച് കൊടുത്ത് ജയമുറപ്പിക്കാനുള്ള കുടില തന്ത്രമാണിപ്പോള്‍ പിണറായിയുടെ മനസ്സില്‍.എന്നാല്‍ അവനവന്റെ കാലിന് ചുവട്ടില്‍ നിന്നാണ് മണ്ണൊലിക്കുന്നതെന്ന് ഇടത് പക്ഷം തിരിച്ചറിയാന്‍ ഈ തെരെഞ്ഞെടുപ്പ് വരെ കാത്തിരുന്നാല്‍ മതിയാവും. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ നിന്നല്ല സി.പി.എമ്മില്‍ നിന്നാണ് പ്രവര്‍ത്തകര്‍ സംഘി കൂടാരത്തിലേക്ക് ചുവട് മാറുന്നതെന്ന് തിരിച്ചറിയാത്തത് പിണറായി മാത്രമാണ്. ഇത് എം.എം ലോറന്‍സിന്റെ പേരക്കുട്ടിയുടെ മാത്രം കഥയല്ല. നാട്ടിന് പുറത്തെ സഖാക്കള്‍ കാവിത്തുണിയിലേക്ക് മാറുന്നതിന്റെ നേര്‍ക്കാഴ്ചയാണ്.
കോണ്‍ഗ്രസ് എത്ര ആത്മാര്‍ത്ഥതയോടെയാണ് സംഘ് പരിവാറിനെ ചെറുക്കുന്നതെന്ന് കര്‍ണ്ണാടകയിലെ വിജയക്കൂട്ട് മാത്രം പരിശോധിച്ചാല്‍ മതി. ബെല്ലാരിയിലെ കൊലകൊമ്പന്മാരെ പതിനാലു വര്‍ഷത്തെ ആധിപത്യത്തില്‍ നിന്ന് കോണ്‍ഗ്രസ് വലിച്ച് താഴെയിട്ടത് എത്ര അഭിമാനകരമായാണ്. നടപടിയിലാണ് കാര്യം.അല്ലാതെ പുത്തരിക്കണ്ടം മൈതാനത്തിലെ മറുപടിയിലല്ല.സംഘ് പരിവാറിനെ വാക്കു കൊണ്ട് പുറമെ ആക്രമിക്കുകയും അകമേ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്നുവെന്ന സംശയം ജനിപ്പിക്കുന്ന ഈ
നാല് ചോദ്യങ്ങള്‍ക്ക് താങ്കള്‍ മറുപടി പറയുമോ?
1. ശബരിമലയില്‍ സംഘ് പരിവാര്‍ തമ്പടിക്കുന്നത് തടയാനോ കൊലവിളി നടത്തി അടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നവരെ പോലും കസ്റ്റഡിയിലെടുക്കാനോ താങ്കള്‍ക്ക് കഴിയാത്തതെന്ത് കൊണ്ടാണ്?
2. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടിട്ട് പോലും എന്ത് കൊണ്ടാണ് താങ്കള്‍ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാത്തത്?
3. വത്സന് തില്ലങ്കേരിയുടെ കയ്യില്‍ മൈക്ക് കൊടുത്ത് സംഘികള്‍ക്ക് കൊലവിളി നടത്താന്‍ അവസരം നല്കിയ പോലീസ് മേധാവിക്കെതിരെ എന്ത് നടപടിയാണ് താങ്കള്‍ കൈക്കൊണ്ടത്?
4. ശബരിമലയില്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ കലാപാഹ്വാനം നടത്തിയ ഏതെങ്കിലും സംഘി നേതാവിനെതിരെ ഇത് വരെ പോലീസ് ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടോ?
ഇല്ല മുഖ്യമന്ത്രീ,
താങ്കളുടെ കയ്യില്‍ അധികാരമുണ്ട്. ആ അധികാരത്തിന്റെ ചെറുവിരല്‍ പോലും സംഘികളുടെ കലാപ നീക്കത്തിനെതിരെ അനക്കാതെ താങ്കള്‍ കാണിക്കുന്ന വാക് പയറ്റ് പത്രങ്ങളിലെ വാചക മേള യില്‍ ഇടം നേടാന്‍ മാത്രമെ ഉപകരിക്കൂ. സംഘികളും നിങ്ങളും ഒരേ ഡി.എന്‍ .എ യില്‍ നിന്നാണ് വരുന്നത്. കേരളത്തില്‍ അത് സയമീസ് ഇരട്ടകളാണ്. കൂലിയെഴുത്തുകാരുടെ വാചകക്കസര്‍ത്തു കൊണ്ട് താങ്കള്‍ക്ക് വസ്തുതകളെ മണ്ണിട്ട് മൂടാനാവില്ല. നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ സംഘികള്‍ വേണം. സംഘികള്‍ക്ക് ചൊറിയാന്‍ നിങ്ങളും വേണം. പരസ്പരം പാലൂട്ടുന്ന നിങ്ങള്‍ രണ്ട് പേര്‍ക്കും വേണ്ടത് കോണ്‍ഗ്രസിന്റെ പതനമാണ്. ആ പൊതു ലക്ഷ്യത്തിനായി കാണിക്കുന്ന ഈ നാടകം ഏറെ നാള് തുടരാനാവില്ല. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തോറ്റമ്പിയ ത്രിപുരയും ബംഗാളും ഇതിന്റെ മികച്ച തെളിവുകളാണ്.ഇപ്പോള്‍ നിങ്ങള്‍ക്ക് പി.കെ ശശിയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യമുണ്ടാവാം. പക്ഷെ അധികം വൈകാതെ പാര്‍ട്ടിയെ ഐ.സി.യുവില്‍ കിടത്തേണ്ടി വരും. അപ്പോഴും താങ്കള്‍ സങ്കിചാപ്പ കുത്തി അപമാനിക്കുന്ന കോണ്‍ഗ്രസ്സ് ഇവിടെയുണ്ടാവും. നെഞ്ച് വിരിച്ച് ആര്.എസ്.എസിനോട് പൊരുതാന്‍. താങ്കള്‍ക്ക് ഉപദേശകരേ ഉള്ളൂ. ചരിത്ര ബോധം വളരെ കുറവാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world20 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

