Connect with us

Education

നാക് എ പ്ലസ്സ് പ്ലസ്സ് ഗ്രേഡ്; സാഫി ഇന്‍സ്റ്റിറ്റിയൂട്ടിന് ചരിത്ര നേട്ടം

കേരളത്തില്‍ എ പ്ലസ്സ് പ്ലസ്സ് കിട്ടുന്ന ആദ്യ സ്വാശ്രയ സ്ഥാപനം എന്ന ചരിത്ര നേട്ടമാണ് സാഫി നേടിയത്

Published

on

വാഴയൂര്‍: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര ഏജന്‍സിയായ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) ഏറ്റവും ഉയര്‍ന്ന അംഗീകരമായ എ പ്ലസ്സ് പ്ലസ്സ് ഗ്രേഡ് നേടി വാഴയൂര്‍ സാഫി ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്.

കേരളത്തില്‍ എ പ്ലസ്സ് പ്ലസ്സ് കിട്ടുന്ന ആദ്യ സ്വാശ്രയ സ്ഥാപനം എന്ന ചരിത്ര നേട്ടമാണ് സാഫി നേടിയത്. 3.54 പോയന്റ് നേടിയാണ് സാഫി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അഭിമാനമായതെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു..

അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടര്‍ച്ചയായി യു.ജി.സി. നാക് അക്രഡിറ്റേഷനില്‍ ഉയര്‍ന്ന ഗ്രേഡ് കൈവരിച്ച് മികവിന്റെ കേന്ദ്രമായിരിക്കുകയാണ് സാഫി ഇന്‍സ്റ്റിറ്റിയൂട്ട് . സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് 2005 ല്‍ സ്ഥാപിതമായതാണ് ‘സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ’ എന്ന സാഫി.

മലബാറിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസമേഖലയില്‍ തനത് മുദ്ര പതിപ്പിച്ച സാഫി ഇന്‍സ്റ്റിറ്റിയൂട്ട് , ഇതിനോടകം തന്നെ മലേഷ്യയിലെ ലിങ്കണ്‍ സര്‍വകലാശാലയുമായി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധാരണാ പത്രം ഒപ്പു വയ്ക്കുകയും ഗവേഷണകേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിദേശ സര്‍വകലാശാലകളുമായി സാഫി ഇന്‍സ്റ്റിറ്റിയൂട്ടിനെ ലിങ്ക് ചെയ്ത് ആധുനിക ഗവേഷണ മേഖലയില്‍ മികച്ച മാതൃകയാക്കി മാറ്റിയെടുക്കുമെന്ന് ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

അടിസ്ഥാന സൗകര്യ വികസനം, അധ്യാപക പഠനമേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം , ഗവേഷണ പദ്ധതികള്‍ തുടങ്ങിയ മേഖലകള്‍ക്ക് മാനേജ്‌മെന്റ് ഇനി പ്രത്യേക പരിഗണന നല്‍കുമെന്ന് സാഫി ട്രാന്‍സ്ഫര്‍മേഷന്‍ കമ്മിറ്റി പ്രസിഡന്റ് സി. എച്ച്.അബ്ദുല്‍ റഹീം അഭിപ്രായപ്പെട്ടു.

Career

ഒന്നുമുതല്‍ 10വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം; കരടുനയം തയ്യാറാക്കി

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.

Published

on

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കനാണ് പരിഗണന. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. അധ്യാപകര്‍ ഒരേ സ്ഥലത്തുതന്നെ തുടരുന്നത് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റം നിലവിലുണ്ട്. പുതിയ നയം 1മുതല്‍ 10വരെ ക്ലാസുകളിലെ അധ്യാപകരെയും ഈ പരിധിയില്‍ കൊണ്ടുവരും. ജില്ലാതല പി.എസ്.സി പട്ടികയില്‍ നിന്നാണ് എല്‍പി, യുപി ഹൈസ്‌ക്കൂള്‍ എന്നിവയിലേക്ക് അധ്യാപകരെ നിയമനം നടത്തുന്നത്. ഇതുകൊണ്ട്, നിയമനം ലഭിച്ച ജില്ലയില്‍ത്തന്നെ സ്ഥലംമാറ്റം എന്ന രീതിയിലാകും പുതിയ നയം. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കാത്തതിനാല്‍ പരിഷ്‌കാരം പുതിയ അധ്യായന വര്‍ഷം നടപ്പാക്കുമോയെന്നു വ്യക്തമല്ല.

മൂന്നുവര്‍ഷം കൂടുബോള്‍ എന്നതാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള രീതി. അഞ്ചു വര്‍ഷത്ത് കൂടുതല്‍ ഒരു സ്ഥലത്ത് നില്‍ക്കാന്‍ പാടില്ല. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരിടത്ത് മൂന്നുവര്‍ഷം സര്‍വീസായാല്‍ സ്ഥലംമാറ്റം അപേക്ഷിക്കാം. 5 വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലമാറ്റം ഉണ്ടാകും.

Continue Reading

Education

‘ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ’ പരീക്ഷാ ചോദ്യത്തിന്റെ ആവേശത്തിൽ കുട്ടികൾ

Published

on

ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെട്ടുള്ള ചോദ്യം കണ്ട ആവേശത്തിലായിരുന്നു കുട്ടികൾ. അർജന്റീനിയൻ ഫുട്ബോൾ താരം ലയണല്‍ മെസി കേരളത്തിലെ മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ചോദ്യമായി എത്തിയത്.

ഇന്നലെ നടന്ന നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ നാലാമത്തെ ചോദ്യം ‘ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ’ എന്നതായിരുന്നു. ലോകകപ്പുമായി മടങ്ങിയ താരത്തിന്‍റെ ചിത്രം സഹിതമായിരുന്നു ചോദ്യം. മെസ്സിയുടെ ചിത്രവും, ജനനം, ഫുട്ബാൾ കരിയറിലെ പ്രധാന സംഭവങ്ങൾ, പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങളും ചോദ്യപ്പേപ്പറിൽ തന്നെ നൽകിയിരുന്നു. ഇത് വികസിപ്പിച്ച് ജീവചരിത്ര കുറിപ്പ് തയാറാക്കാനായിരുന്നു ചോദ്യം.

Continue Reading

crime

അഞ്ചാം ക്ലാസുകാരിയെ സ്‌കൂള്‍ പ്യൂണും സംഘവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം.

Published

on

രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം. ഡല്‍ഹിയിയിലെ സ്‌കൂളില്‍ സ്‌കൂള്‍ പ്യൂണും സംഘവും ചേര്‍ന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. എം.സി.ഡി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. ഉത്തര്‍പ്രദേശ് ജൗന്‍പൂര്‍ സ്വദേശിയായ 54 കാരന്‍ അജയ് എന്ന പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോട് ക്രൂരത കാണിച്ചത്.

അജയിയെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചെങ്കിലും ഇവരെ പിടികൂടാനായില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

സ്‌കൂളില്‍ നിന്ന് അജ്ഞാത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയെ എല്‍ബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിംങ്ങിനും വിദേയമാക്കി.

Continue Reading

Trending