Connect with us

Culture

ചാരക്കേസ്: സിപിഎം രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കി: നമ്പി നാരായണന്‍

Published

on

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കാനുള്ള നീക്കമെന്താണെന്ന് ഇതുവരെയും വ്യക്തമല്ലെന്ന് നമ്പി നാരായണന്‍. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സിപിഎം സംഭവം ആയുധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു കള്ളക്കേസാണെന്ന് വ്യക്തമായിട്ടും രാഷ്ട്രീയനേട്ടത്തിനായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞു.

ചാരക്കേസും തന്റെ ജീവിതം തകര്‍ത്ത അനുഭവങ്ങളുമാണ് സംവാദത്തില്‍ നമ്പി നാരായണന്‍ പങ്കുവെച്ചത്. തന്റെ ജീവിതത്തിലുണ്ടായ വിഷമങ്ങളെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. 24 വര്‍ഷത്തിനു ശേഷം നീതി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അധികാരം തലക്കു പിടിച്ചവരാണ് പല നിരപരാധികളെയും കുടുക്കിയതെന്നും നമ്പി നാരായണന്‍ പറഞ്ഞു.

Film

‘ദൃശ്യം 3’ അമിത പ്രതീക്ഷകളില്ലാതെ കാണണം; റിലീസ് ഏപ്രിൽ ആദ്യവാരം: ജീത്തു ജോസഫ്

ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും പ്രേക്ഷകരോടുള്ള തന്റെ അഭ്യർത്ഥനയെക്കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് മനസ്സ് തുറന്നു.

Published

on

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദൃശ്യം 3’യെ കുറിച്ചുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും പ്രേക്ഷകരോടുള്ള തന്റെ അഭ്യർത്ഥനയെക്കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് മനസ്സ് തുറന്നു. ‘ദൃശ്യം 3’ കാണാൻ വരുമ്പോൾ അമിതമായ പ്രതീക്ഷകൾ വെച്ച് തിയറ്ററിലെത്തരുതെന്ന് ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം ഒന്നും രണ്ടും വലിയ വിജയമായതിനാൽ മൂന്നാം ഭാഗത്തോട് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടാകുമെന്നും, അത് തന്റെ മേൽ സമ്മർദം സൃഷ്ടിക്കുന്നതായും സംവിധായകൻ വ്യക്തമാക്കി.
“ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാൻ വരണം. ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും. ജനുവരി 30ന് എന്റെ മറ്റൊരു സിനിമയായ ‘വലതുവശത്തെ കള്ളൻ’ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും, എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്,” ജീത്തു ജോസഫ് പറഞ്ഞു.

ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ എങ്ങനെ അവസാനിക്കുമെന്നതിനെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ‘ദൃശ്യം 3’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകളിലൊന്നും തന്റെ തിരക്കഥയല്ലെന്ന് ജീത്തു ജോസഫ് ഉറപ്പിച്ചു.

2013ലാണ് ദൃശ്യം ആദ്യഭാഗം റിലീസ് ചെയ്തത്. തുടർന്ന് ചിത്രം വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആയിരുന്നു നായകൻ. മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ വൻഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇരു ഭാഷകളിലും ഒരേസമയം ആരംഭിച്ചിരുന്നു.

ചിത്രം ഏത് ഭാഷയിൽ ആദ്യം റിലീസ് ചെയ്യും എന്ന ആശങ്കയും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ഇതിന് മറുപടിയായി, മലയാളത്തിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം മാത്രമേ ഹിന്ദി പതിപ്പ് തിയറ്ററുകളിലെത്തുകയുള്ളൂവെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം, റെക്കോർഡ് ബോക്‌സ് ഓഫീസ് വിജയത്തിനൊപ്പം എല്ലാ ഭാഷകളിലും അസാമാന്യമായ പ്രേക്ഷക പിന്തുണ നേടിയ ചിത്രമാണ്. ‘ദൃശ്യം 3’ ഈ വിജയപാരമ്പര്യം തുടരാനാകുമോ എന്നതാണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്.

Continue Reading

news

ലഹരികടത്തു കേസ്; മദൂറോയെ ഇന്നു മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും

ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.

Published

on

വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ ഇന്നു മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും. 2020ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരികടത്തുകേസിലാണ് മദൂറോ വിചാരണ നേരിടുക.

അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെ ജയിലില്‍ അടച്ച മദൂറോയെ ഇന്നലെ വൈകിട്ടാണു ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തിച്ചത്.
ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.

ഇതിനിടെ വെനസ്വേല ഇനിയൊരിക്കലും സാമ്രാജ്യത്തിന്റെ കോളനിയാവില്ലെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗോ പ്രഖ്യാപിച്ചു. വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. പരിമിതമായ ഇടപെടലുകള്‍ മാത്രമെ വെനസ്വേലയില്‍ ലക്ഷ്യമിടുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു. യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്നു ചേര്‍ന്നേക്കും.

 

 

Continue Reading

Film

100 കോടി ക്ലബ്ബിൽ ‘സർവ്വം മായ’; ആഗോള ബോക്‌സ് ഓഫിസിൽ വമ്പൻ വിജയം

ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള കുതിപ്പാണ് ‘സർവ്വം മായ’ നടത്തുന്നത്.

Published

on

റിലീസ് കേന്ദ്രങ്ങളിലെങ്ങും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുന്ന അഖിൽ സത്യൻ–നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം ‘സർവ്വം മായ’ 100 കോടി രൂപയുടെ ആഗോള വാണിജ്യ നേട്ടം സ്വന്തമാക്കി. എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള കുതിപ്പാണ് ‘സർവ്വം മായ’ നടത്തുന്നത്.

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കിയ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മവുമായി “പഴയ നിവിൻ പോളിയെ” വീണ്ടും കാണാനാകുന്നു എന്നതാണ്. മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്ക് ഉണ്ട്.

ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിലെത്തിയ ചിത്രം, ആദ്യ പകുതിയിൽ നിവിൻ–അജു വർഗീസ് കൂട്ടുകെട്ടിന്റെ ഹ്യൂമർ രംഗങ്ങളിലൂടെ തിയറ്ററുകളിൽ പൊട്ടിച്ചിരി സൃഷ്ടിക്കുമ്പോൾ, രണ്ടാം പകുതി ഇമോഷണൽ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്.

ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയ മലയാളത്തിന്റെ പ്രിയതാരങ്ങൾ ഉൾപ്പെടുന്ന വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

എഡിറ്റിംഗ്: അഖിൽ സത്യൻ, രതിന്‍ രാധാകൃഷ്ണൻ സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹസംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, പ്രമോഷൻ ഹെഡ്: ശിവകുമാർ രാഘവ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്‌പ്ലാന്റ് പി.ആർ.ഒ: ഹെയിൻസ്

Continue Reading

Trending