കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ കൊലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ പ്രതികരണം. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന മാതാപിതാക്കളുടെ ആരോപണം തെറ്റാണെന്ന് നീനു പറഞ്ഞു. കെവിന്റെ വീട്ടില്‍ നിന്നും തന്നെ പുറത്തുകൊണ്ടുവരാന്‍ വേണ്ടിയാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നതെന്ന് നീനു പറഞ്ഞു.

ചികിത്സ വേണ്ടത് തന്റെ മാതാപിതാക്കള്‍ക്കാണ്. മാനസിക പ്രശ്‌നമുണ്ടെന്ന് ഇല്ലാക്കഥ പറഞ്ഞ് കെവിന്റെ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കാനാണ് നീക്കം. കുറച്ചു നാള്‍ മുമ്പ് മാതാപിതാക്കള്‍ തന്നെ കൗണ്‍സിലിങിന് കൊണ്ടുപോയിരുന്നു.

തനിക്ക് കൗണ്‍സിലിങ് തന്ന ഡോക്ടര്‍ വരെ പറഞ്ഞത് ചികിത്സ വേണ്ടത് തന്റെ മാതാപിതാക്കള്‍ക്കാണെന്നാണ്. കെവിനെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയില്‍ തന്റെ അമ്മക്കും പങ്കുണ്ട്. കെവിനെ കൊന്ന ആള്‍ക്കാരുടെ യാതൊരു സംരക്ഷണവും തനിക്ക് വേണ്ടെന്നും നീനു പറഞ്ഞു.