യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നത് മലയാളത്തിലും തമിഴിലും. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സോളോ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. ബിജോയ്യുടെ തന്നെ നിര്‍മ്മാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും. അടുത്ത വര്‍ഷമാകും ചിത്രത്തിന്റെ റിലീസ്.

സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഡബിങ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ദുല്‍ഖര്‍ പുതിയ ചിത്രത്തിലെത്തുന്നത്. ക്രിസ്തുമസ് റിലീസ് ആയാണ് ജോമോന്‍ വരുന്നത്. സത്യന്‍ അന്തിക്കാട് സിനിമ ആയതിനാല്‍ കുടുംബ ചിത്രമായിരിക്കും ജോമോന്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രവും ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുണ്ട്. അമേരിക്കന്‍ ഷെഡ്യൂള്‍ ആണ് ഇനി ചിത്രത്തിനുള്ളത്.


Also read: ഡിസ്‌കവറി ചാനലില്‍ താരമായി ദുല്‍ഖര്‍ സല്‍മാന്‍