india
ബിബിസി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നു: ബി.ജെ. പി
ബിബിസി ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷനാണെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ ന്യായീകരിച്ച് ബി.ജെ.പി. ബിബിസി ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷനാണെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.സര്‍ക്കാര്‍ ഏജന്‍സികള്‍ കൂട്ടിലടച്ച തത്തയല്ലെന്നും ഏജന്‍സികള്‍ അവരുടെ ജോലി ചെയ്യട്ടെയെന്നും ബി.ജെ.പി വക്താവ് പ്രതികരിച്ചു.
ഇന്ത്യയ്ക്കെതിരെ ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചതിന്റെ കളങ്കിതമായ, ഇരുണ്ട ചരിത്രം ബിബിസിക്കുണ്ടെന്ന് ഗൗരവ് ഭാട്ടിയ ആരോപിച്ചു- “ബിബിസി ബുര്‍ഹാന്‍ വാനിയെന്ന ഭീകരനെ ഊര്‍ജ്വസ്വലനായ യുവ വിപ്ലവകാരിയെന്നും ഹോളിയെ വൃത്തികെട്ട ഉത്സവമെന്നും വിശേഷിപ്പിച്ചു. ഇത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ്? ഞങ്ങളുടെ ആഘോഷങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് (ബിബിസി) എന്തറിയാം?ബിബിസി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. എന്നിട്ട് നമ്മുടെ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. 1946ല്‍ ഇന്ത്യയെ മോചിപ്പിക്കുന്നതില്‍ മഹാത്മാഗാന്ധി പരാജയപ്പെട്ടുവെന്ന് പറഞ്ഞ് ഞങ്ങളുടെ നേതാക്കളെ അപമാനിച്ചു. ബിബിസി ഇന്ത്യവിരുദ്ധ പ്രചരണം നടത്തുന്നു.
എല്ലാവര്ക്കും ഇവിടെ പ്രവര്‍ത്തിക്കാം. പക്ഷെ വിഷം ചീറ്റരുത്”- ഗൗരവ് ഭാട്ടിയ പറഞ്ഞു.ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അദാനിക്കെതിരെ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്ബോള്‍ കേന്ദ്രം ബിബിസിക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേന്ദ്രത്തിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബിബിസിയിലെ റെയ്ഡിനെ പരിഹസിച്ച് രംഗത്തെത്തി. ആദ്യം ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചു. അദാനിക്കെതിരെ ജെ.പി.സി അന്വേഷണമില്ല. ഇപ്പോള്‍ ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് തന്നെയോ? എന്നാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. എത്ര അപ്രതീക്ഷിതമായിരുന്നു റെയ്ഡെന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര പരിഹസിച്ചു. പ്രത്യയശാസ്ത്രപരമായ അടിയന്തരാവസ്ഥയെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു.
india
ബെംഗളൂരു എ.ടി.എം കവര്‍ച്ച: 7.11 കോടി രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര് അറസ്റ്റില്‍; 5.76 കോടി വീണ്ടെടുത്തു
പ്രതികളില്‍ നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു.
ബെംഗളൂരു: എ.ടി.എം റിഫില്ലിംഗിനായി കൊണ്ടുപോയ 7.11 കോടി രൂപ കവര്‍ന്ന സംഘത്തിലെ മൂന്ന് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു. തുടര്‍ച്ചയായ 60 മണിക്കൂര്‍ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
കവര്‍ച്ച നടത്തിയ സംഘം ഉപയോഗിച്ച ടൊയോട്ട ഇന്നോവ കാര്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ ഇന്നോവ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്വേഷണത്തിലുണ്ടായിരുന്ന സംശയം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് കവര്‍ച്ച നടന്നത്. അശോക സ്തംഭംജയനഗര്‍ ഡയറി പ്രദേശത്ത് എ.ടി.എം റിഫില്‍ ചെയ്യാനെത്തിയ ജീവനക്കാരെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അവര്‍ ഇന്നോവ കാറില്‍ രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് സിദ്ധാപുര പൊലിസ് സ്റ്റേഷനില്‍ ആര്.ബി.ഐ. ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശേഷമുള്ള അന്വേഷണം വേഗത്തിലാക്കി പൊലീസ് പ്രതികളെ കണ്ടെത്തുകയും വലിയൊരു ഭാഗം പണവും വീണ്ടെടുക്കുകയും ചെയ്തു.
india
ഇന്‍ഡിഗോ വിമാനയാത്രയ്ക്കിടെ സ്യൂട്ട്കേസുകള്‍ മുറിച്ച് 40,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് പരാതി
റിതിക അറോറ എന്ന യുവതിയാണ് ലിങ്ക്ഡ് ഇന്‍-പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്.
മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ സ്യൂട്ട്കേസുകള്‍ മുറിച്ച് 40,000 രൂപ വിലമതിക്കുന്ന വസ്തുക്കള്‍ മോഷ്ടിച്ചതായി യുവതി പരാതി ഉന്നയിച്ചു. റിതിക അറോറ എന്ന യുവതിയാണ് ലിങ്ക്ഡ് ഇന്‍-പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ശ്രദ്ധ നേടുകയാണ്.
എന്നാല്‍ ഈ ആരോപണം ഇന്‍ഡിഗോ തള്ളി. ‘മോഷണത്തിന്റെയോ ക്രമരഹിതമായ കൈകാര്യമെന്നതിന്റെ സൂചനകളൊന്നും കണ്ടെത്താനായില്ല’ എന്നതാണ് കമ്പനിയുടെ നിലപാട്.
ലിങ്ക്ഡ് ഇന്‍-പോസ്റ്റില്‍ റിതിക അറോറ കീറിമുറിച്ച സ്യൂട്ട്കേസുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്,
‘ഇന്‍ഡിഗോയില്‍ യാത്രയ്ക്കിടെ രണ്ട് ചെക്ക്-ഇന്‍ സ്യൂട്ട്കേസുകള്‍ മുറിച്ച് 40,000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. ഇന്‍ഡിഗോയുടെ ഉത്തരവാദിത്തമില്ലായ്മയില്‍ അത്യന്തം നിരാശയുണ്ട്’ എന്ന് എഴുതി.
”മിസ് അറോറ, ഞങ്ങളോട് സംസാരിക്കാന്‍ നല്കിയ സമയം നന്ദി. നിങ്ങളുടെ അനുഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ മോഷണമോ തെറ്റായ കൈകാര്യമോ ഒന്നും കണ്ടെത്താനായില്ല.”പരാതിക്ക് മറുപടിയായി ഇന്‍ഡിഗോ വ്യക്തമാക്കി.
അതേസമയം, ഇത്തരം സംഭവങ്ങള്‍ തങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന്, ഇന്‍ഡിഗോ ഉപയോഗിക്കുമ്പോള്‍ ബാഗേജ് കേടുപാടുകള്‍ നേരിട്ടിട്ടുണ്ടെന്ന്, ഈ പോസ്റ്റിന് കീഴില്‍ നിരവധി ലിങ്ക്ഡ് ഇന്‍ ഉപയോക്താക്കള്‍ പ്രതികരിച്ചു.
india
എ.സി കോച്ചില്‍ കെറ്റിലില്‍ നൂഡില്‍സ് പാചകം ചെയ്തു; വൈറലായി വീഡിയോ; കേസെടുത്ത് റെയില്‍വെ
എക്സ്പ്രസ് ട്രെയിനിലെ മൊബൈല്‍ ചാര്‍ജിംഗിനായി മാത്രം അനുവദിച്ച പ്ലഗില്‍ നിന്ന് അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതാണ് റെയില്‍വേയെ പ്രകോപിപ്പിച്ചത്.
മുംബൈ: ട്രെയിനിന്റെ എ.സി കോച്ചില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാചകം ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയ സ്ത്രീക്കെതിരെ റെയില്‍വേ നടപടി സ്വീകരിക്കുന്നു. എക്സ്പ്രസ് ട്രെയിനിലെ മൊബൈല്‍ ചാര്‍ജിംഗിനായി മാത്രം അനുവദിച്ച പ്ലഗില്‍ നിന്ന് അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതാണ് റെയില്‍വേയെ പ്രകോപിപ്പിച്ചത്.
”എവിടെയും അടുക്കളയാക്കാം” എന്ന അവകാശവാദത്തോടെയാണ് യാത്രക്കാരിയായ സ്ത്രീ കെറ്റിലില്‍ വെള്ളം തിളപ്പിച്ച് യാത്രക്കാരര്‍ക്കായി നൂഡില്‍സ് തയ്യാറാക്കിയത്. ഇതോടൊപ്പം ഏകദേശം 15 പേര്‍ക്കായി ചായയും ഉണ്ടാക്കിയതായി വീഡിയോയില്‍ കാണാം.
വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ലൈവായി പ്രചരിച്ചതോടെ സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഇതുവഴിയാണ് റെയില്‍വേ അധികൃതരുടെ ശ്രദ്ധയിലും സംഭവം എത്തിയത്.
റെയില്‍വേയുടെ അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ച് റെയില്‍വേ ഉപകരണങ്ങള്‍ തെറ്റായി ഉപയോഗിച്ചതിന് കേസെടുക്കാവുന്ന റെയില്‍വേ നിയമത്തിലെ 147(1) വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് സെന്‍ട്രല്‍ റെയില്‍വേ വ്യക്തമാക്കി.
സരിത ലിംഗായത്ത് എന്ന സ്ത്രീയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. യാത്രാരേഖകളും വിലാസവും പരിശോധിച്ച് നിയമനടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ 20നാണ് സംഭവം നടന്നതെന്നും വീഡിയോയില്‍ റെയില്‍വേയെ പരിഹസിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ഉള്ളതായും സൂചനയുണ്ട്.
-
india23 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF24 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala20 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india21 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala18 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

