Connect with us

india

ഭോപ്പാലിൽ വീട്ടമ്മയെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപെടുത്തിയ 16കാരൻ പിടിയിൽ

രാത്രി വീട്ടമ്മയുടെ ഭര്‍ത്താവും മകനും ഇല്ലാതിരുന്ന സമയത്താണ് പതിനാറുകാരന്‍ വീട്ടിലെത്തിയത്.

Published

on

ഭോപാലിൽ മോഷണകുറ്റം ആരോപിച്ചതിന് വീട്ടമ്മയെ കൊലപ്പെടുത്തി പതിനാറുകാരന്‍.
മദ്ധ്യപ്രദേശിലെ റേവ ജില്ലയിലാണ് നാടിനെ നടുക്കിയ മൃഗീയ സംഭവം അരങ്ങേറിയത്. ജനുവരി 30ന് കൈലാഷ്‌പുരി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ 58കാരിയായ വീട്ടമ്മയെയാണ് 16കാരന്‍ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയത്. ദിവസങ്ങളായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പതിനാറുകാരനെ പിടികൂടിയത്.

ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.കൊല്ലപ്പെട്ട വീട്ടമ്മയുടെ വീട്ടില്‍ ഇടയ്‌ക്കിടെ ടി.വി കാണാന്‍വന്നിരുന്ന ഇയാള്‍ മൊബൈല്‍ മോഷ്‌ടിച്ചു എന്ന് വീട്ടമ്മയും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. ആരോപണം നാട്ടിലാകെ അറിഞ്ഞതോടെ പതിനാറുകാരന് നാട്ടില്‍ വലിയ അഭിമാനക്ഷതമുണ്ടായി. ഇതിന്റെ പ്രതികാരമായാണ് ബലാല്‍സംഗവും കൊലയും നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. രാത്രി വീട്ടമ്മയുടെ ഭര്‍ത്താവും മകനും ഇല്ലാതിരുന്ന സമയത്താണ് പതിനാറുകാരന്‍ വീട്ടിലെത്തിയത്. ഇവരുടെ പണിനടക്കുന്ന വീട്ടിലേക്ക് വലിച്ചുകൊണ്ടുപോയാണ് വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ചത്

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

india

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം

Published

on

ദില്ലി:പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

Continue Reading

Trending