ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,81,386 ലക്ഷം കോവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,49,463 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 35,16,997 സജീവ കോവിഡ് രോഗികളുണ്ട്. 4,106 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ രാജ്യത്ത് മരിച്ചത്. ആകെ കോവിഡ് മരണം 2,74,390 ആയി. കഴിഞ്ഞ ദിവസം 3,78,741 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,11,74,076 ആയി ഉയര്‍ന്നു.: