ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയില്‍ പ്രേതബാധ ആരോപിച്ച് 7 വയസ്സുകാരിയായ കുട്ടിയെ അമ്മയും ബന്ധുക്കളും മര്‍ദിച്ച് കൊലപ്പെടുത്തി. കൊലപാതകത്തില്‍ കുട്ടിയുടെ അമ്മയെയും സഹോദരിമാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടിയെ മര്‍ദിക്കുന്നതായി നാട്ടുകാരാണ് പോലീസിനെ അറിയിച്ചത് എന്നാല്‍ പോലീസ് എത്തുന്നതിന് മുമ്പ് കുട്ടി മരണപ്പെട്ടു. പ്രേതബാധ ഒഴിപ്പിക്കാനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി.