ടോക്കിയോ ഒളിമ്പിക്‌സില്‍ ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യ.69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌നാണ് മെഡലുറപ്പിച്ചത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യനായ ചൈനയുടെ നീന്‍ ചിന്‍ ചെന്നിനെയാണ് പരാജയപ്പെടുത്തിയത്.ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്കായി മൂന്നാമത്തെ മെഡല്‍ നേടുന്ന താരം കൂടിയാണ് ലവ്‌ലിന.ഇന്നലെ മെഡല്‍ പ്രതീക്ഷയായ മേരി കോം പുറത്തു പോയിരുന്നു.