Connect with us

News

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴ്ന്നു

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണ വില കുറയുന്നതിന് കാരണം.

india

അഞ്ചു ലക്ഷം മുസ്‍ലിം വോട്ടുകൾ വെട്ടിമാറ്റുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളോട് കേന്ദ്ര തെര​ഞ്ഞെടുപ്പ് കമീഷൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല

Published

on

ന്യൂഡൽഹി: എസ്.ഐ.ആറിന് പകരം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എസ്.ആർ (പ്രത്യേക പരിഷ്‍കരണം) നടത്തുന്ന അസമിൽ നാലു മുതൽ അഞ്ചു ലക്ഷം വരെ ‘മിയാ’കളെ (ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‍ലിംകളെ) വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

അസം വിട്ടുപോകാൻ സമ്മർദം ചെലുത്താൻ മിയാ മുസ്‍ലിംകളെ ബുദ്ധിമുട്ടിക്കണമെന്നും അതിനായി അവരുടെ റിക്ഷയിൽ യാത്ര ചെയ്യുന്നവർ അഞ്ചു രൂപ കൊടുക്കേണ്ടിടത്ത് നാലു രൂപയേ കൊടുക്കാവൂ എന്നും ബി.ജെ.പിയുടെ മുതിർന്ന നേതാവ് കൂടിയായ അസം മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. തങ്ങളുടെ വോട്ടർപട്ടിക പരിഷ്‍കരണ പ്രക്രിയയെകുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളോട് കേന്ദ്ര തെര​ഞ്ഞെടുപ്പ് കമീഷൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

തിൻസുകിയ ജില്ലയിൽ ദിഗ്‌ബോയിയിൽ നടന്ന ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾ. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‍ലിംകളെ കഴിവതും ബുദ്ധിമുട്ടിക്കുകയെന്നത് തന്‍റെ ഉത്തരവാദിത്തമാണെന്ന​ും താനും ബി.ജെ.പിയും അവർക്കെതിരാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടിച്ച് ഞെരുക്കിയാൽ മാത്രമേ അവർ വിട്ടുപോകുകയുള്ളൂ. അവരെ അസമിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്. അവർ ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടത്.

അസമിൽ ഇപ്പോൾ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണം (എസ്.ആർ) ആണ് നടക്കുന്നത്. ബംഗാളി സംസാരിക്കുന്ന ആയിരക്കണക്കിന് മുസ്‍ലിംകൾക്ക് നോട്ടീസ് അയച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അസമിൽ അവർ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് ശ്രമമെന്നായിരുന്നു മറുപടി.

അസമിൽ എസ്.ഐ.ആറിന് പകരം എസ്.ആർ മാത്രമാക്കിയത് പ്രാഥമിക പ്രക്രിയയാണെന്നും അതിനു ശേഷം എസ്.ഐ.ആർ നടക്കുമ്പോൾ അഞ്ചു ലക്ഷം മിയാ മുസ്‍ലിംകളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. അവരെ കഴിയുന്നത്ര ബുദ്ധിമുട്ടിക്കലാണ് തന്‍റെ ജോലിയെന്നും കോൺഗ്രസ് എന്തൊക്കെ വിമർശനം നടത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പരാമർശങ്ങളോട് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതികരണമാണ് നടത്തിയത്. മുഖ്യമന്ത്രി അസമിൽ ഭരണഘടനയെ അപ്രസക്തമാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അമൻ വദൂദ് കുറ്റപ്പെടുത്തിയപ്പോൾ, ഏതെങ്കിലും വിഭാഗത്തെ നിരന്തരം സമ്മർദത്തിലാക്കാനല്ല അസം ജനത ഹിമന്ത ശർമയെ തെരഞ്ഞെടുത്തതെന്ന് റെയ്ജോൾ ദൾ അധ്യക്ഷനും എം.എൽ.എയുമായ അഖിൽ ഗൊഗോയ് പറഞ്ഞു.

Continue Reading

india

അജിത് പവാറിന്‍റ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് കൈയിൽ കെട്ടിയ വാച്ച്

Published

on

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപകട മരണത്തിന്‍റെ നടുക്കത്തിലാണ് രാജ്യം. ഇന്ന് രാവിലെ ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാറിന് ജീവന്‍ നഷ്ടമായത്. അജിത് പവാറിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരും പൈലറ്റും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.

അപകടത്തെ തുടർന്നുണ്ടായ തീപിടുത്തവും ഒന്നിലധികം സ്ഫോടനങ്ങളും വിമാനത്തിന് സാരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്ന് ദൃശ്യങ്ങൽ തെളിയിക്കുന്നു. അജിത് പവാര്‍ എപ്പോഴും കൈയില്‍ കെട്ടിയിരുന്ന വാച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കത്തിയമര്‍ന്ന വിമാനത്തിന്റെ പരിസരത്ത് നിന്നും ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അദ്ദേഹം  ധരിക്കാറുണ്ടായിരുന്ന വാച്ചാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്വകാര്യ വിമാനത്തിലായിരുന്നു അജിത് പവാര്‍ അവസാന യാത്ര നടത്തിയത്. വിമാനം മുംബൈയില്‍ നിന്ന് പുറപ്പെട്ട് 35 മിനിട്ടുകള്‍ക്ക് ശേഷം ഏകദേശം 8.45ഓടെ അപകടമുണ്ടായി. പവാറിന്റെ പി.എസ്.ഒ, അറ്റന്‍ഡന്റ്, പൈലറ്റ് ഇന്‍ കമാന്‍ഡ്, ഫസ്റ്റ് ഓഫീസര്‍ എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച്ച മുംബൈയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് മണ്ഡലമായ ബാരാമതിയിൽ പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളില്‍ പങ്കെടുക്കുന്നതിന് പോകുമ്പോഴായിരുന്നു അപകടം.

Continue Reading

kerala

ആർത്തവ അവധി നൽകാൻ കഴിയില്ല; വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ കെഎസ്ആർടിസി

Published

on

കൊച്ചി: ആർത്തവ അവധി അനുവദിക്കണമെന്ന വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി കെ എസ് ആർ ടി സി. ആർത്തവ അവധി അനുവദിക്കാൻ കഴിയില്ലെന്നും നിലവിൽ ഇത്തരമൊരു നീക്കം സ്ഥാപനത്തിന് അധിക ബാധ്യത സൃഷ്ട്ടിക്കുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.

രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്നാണ് വനിതാ കണ്ടക്ടർമാർ ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ നീക്കം സർവീസുകളെ ഗുരുതരമായി ബാധിക്കും. അതിനാൽ അവധി നൽകാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി വ്യക്തമാക്കി.

അതെസമയം, കർണാടകയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ജീവനക്കാരികൾക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അവധിക്ക് അപേക്ഷിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.18 മുതൽ 52 വയസ്സുവരെയുള്ള ജീവനക്കാരികൾക്ക് ആണ് അവധി ലഭിക്കുന്നത്.

Continue Reading

Trending