india
രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നത് 22 ജില്ലകളില്‍; ഏഴും കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണവും കേരളത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേസുകള്‍ കൂടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്ന് ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വ്യാപനം കൂടിയ ജില്ലകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു കാരണവശാലും ഇളവുകള്‍ നല്കാന് പാടില്ലെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ അധികമാണെന്നും ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രതിദിനം 100 കോവിഡ് കേസുകളില്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 62 ജില്ലകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഏതാനും ആഴ്ചകള്‍ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കോസുകളുടെ കുറവ് ആശങ്കയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് പൊതുവില്‍ വാക്സിന് ദൗര്‍ലഭ്യമുണ്ടെന്ന് ലവ് അഗര്‍വാള്‍ സമ്മതിച്ചു. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാകുമൈന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കേരളം കോവിഡ് കാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കുന്നില്ലെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. കോവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നതില്‍ മാത്രമാണ് കേരളം ശ്രദ്ധിക്കുന്നത് കണ്ടെയ്ന്മെന്റ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. കേരളത്തിലെ ആരോഗ്യ പശ്ചാതല സൗകര്യം കൊണ്ട് മാത്രമാണ് മരണ നിരക്ക് കുറയുന്നതെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
india
നിപ ഭീതി: ഏഷ്യന്‍ രാജ്യങ്ങളില്‍ യാത്രാ നിയന്ത്രണം; പശ്ചിമ ബംഗാളില്‍ നൂറിലേറെ പേര് നിരീക്ഷണത്തില്‍
ബംഗാളിലെ ബാരാസാത്തിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെ രോഗം ബാധിച്ചത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. പശ്ചിമ ബംഗാളിലെ നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് അയല്‍രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്.
തായ്ലന്ഡ്, നേപ്പാള്‍, തായ്വാന് എന്നീ രാജ്യങ്ങളാണ് തങ്ങളുടെ വിമാനത്താവളങ്ങളില്‍ കോവിഡ് കാലത്തിന് സമാനമായ സ്ക്രീനിംഗ് സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചത്. തായ്ലന്ഡിലെ സുവര്‍ണ്ണഭൂമി, ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് പനി പരിശോധനയ്ക്ക് പുറമെ കൃത്യമായ ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ‘ഹെല്‍ത്ത് കാര്‍ഡുകളും’ വിതരണം ചെയ്യുന്നു. കാഠ്മണ്ഡു വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള അതിര്‍ത്തികളിലും നേപ്പാള്‍ പരിശോധന ശക്തമാക്കി.
ബംഗാളിലെ ബാരാസാത്തിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെ രോഗം ബാധിച്ചത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവില്‍ നൂറിലധികം പേര് നിരീക്ഷണത്തിലാണ്. വൈറസിന്റെ ഉറവിടം കണ്ടെത്താനായി നാദിയ ജില്ലയിലെ വവ്വാലുകളെ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പഠനം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും അപകടകാരികളായ വൈറസുകളുടെ പട്ടികയിലുള്ള നിപയ്ക്ക് 40 മുതല്‍ 75 ശതമാനം വരെ മരണനിരക്ക് ഉള്ളതിനാലാണ് അന്താരാഷ്ട്ര തലത്തില്‍ ഇത്രയും വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്.
india
മദ്രസ വിദ്യാര്‍ഥികള്‍ ഖുര്‍ആനൊപ്പം ഭഗവത് ഗീതയും വായിക്കണം: ഐപിഎസ് ഉദ്യോഗസ്ഥന്
സിഹോര്‍ ജില്ലയിലെ ദോറ ഗ്രാമത്തിലുള്ള ഒരു മദ്രസയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
ഭോപ്പാല്‍: മധ്യപ്രദേശിലെ മദ്രസ വിദ്യാര്‍ഥികളോട് ഖുര്‍ആനോടൊപ്പം ഭഗവത് ഗീതയും പഠിക്കാന്‍ ആഹ്വാനം ചെയ്ത് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എഡിജിപി രാജാ ബാബു സിങ്. സിഹോര്‍ ജില്ലയിലെ ദോറ ഗ്രാമത്തിലുള്ള ഒരു മദ്രസയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
വിദ്യാര്‍ഥികള്‍ ശാസ്ത്രബോധവും സഹിഷ്ണുതയും വളര്‍ത്തിയെടുക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭഗവത് ഗീത നൂറ്റാണ്ടുകളായി മാനവരാശിക്ക് വെളിച്ചം പകരുന്ന ഗ്രന്ഥമാണെന്നും ഖുര്‍ആനൊപ്പം അത് പഠിക്കുന്നത് കുട്ടികളുടെ ഭാവിക്ക് ഗുണകരമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ പോലീസ് ട്രെയിനിങ് സ്കൂളുകളില്‍ ഭഗവത് ഗീതയും രാമചരിതമാനസും നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ട് വിവാദത്തിലായ ഉദ്യോഗസ്ഥനാണ് 1994 ബാച്ച് ഐപിഎസ് ഓഫീസറായ രാജാ ബാബു സിങ്.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഇത്തരം പഠനങ്ങള്‍ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസും വിവിധ മുസ്ലിം സംഘടനകളും നേരത്തെ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
india
‘ദീദി ഇഡിയെ തോല്‍പ്പിച്ചു കഴിഞ്ഞു, ഇനി ബിജെപിയെ കൂടി പരാജയപ്പെടുത്താന്‍ സാധിക്കട്ടെ’; മമത ബാനര്‍ജിക്ക് പിന്തുണയുമായി അഖിലേഷ് യാദവ്
രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മമത ബാനര്‍ജിയുടെ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച മമതയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെയും പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെത്തി മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ദീദി ഇഡിയെ തോല്‍പ്പിച്ചു കഴിഞ്ഞു, ഇനി ബിജെപിയെ കൂടി പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കട്ടെ,’ എന്ന് അഖിലേഷ് യാദവ് ആശംസിച്ചു. രാജ്യത്ത് ബിജെപിയോട് നേരിട്ട് മത്സരിക്കാന്‍ കെല്‍പ്പുള്ള ശക്തയായ നേതാവാണ് മമത ബാനര്‍ജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മമത ബാനര്‍ജിയുടെ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളില്‍ നടപ്പിലാക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ (SIR) ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ വോട്ടുകള്‍ വെട്ടിക്കുറയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നും ബംഗാളിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
-
News2 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala2 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala2 days agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala2 days agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News2 days agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News2 days agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala2 days agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
News1 day agoഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി
