kerala
വെല്ലുവിളിയായി അജൈവ മാലിന്യ നീക്കം : കോവിഡ് പ്രതിരോധ രംഗത്തും ഒഴിവാക്കാനാകാതെ പ്ലാസ്റ്റിക്
കോവിഡ് പ്രതിരോധ മേഖലയിലും ഒഴിച്ച് കൂടാനാകാത്ത വിധം പ്ലാസ്റ്റിക് കയ്യടക്കുമ്പോള്‍ പാളുന്നു നിയന്ത്രണവും സംസ്കരണവും. ഉപയോഗ ശേഷം ആസ്പത്രികളില്‍ നിന്നുള്‍പ്പെടെ പുറന്തള്ളുന്ന അജൈവ മാലിന്യം നീക്കം ചെയ്യുന്നതും വെല്ലുവിളിയാകുന്നു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന സാമഗ്രികളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് നിര്‍മിതമായതിനാല്‍ പ്ലാസ്റ്റിക് നിയന്ത്രണത്തെയാണ് ബാധിക്കുന്നത്. പ്ലാസ്റ്റിക്കിനാല്‍ നിറഞ്ഞ് അജൈവ മാലിന്യങ്ങള്‍ കുന്നുകൂടുന്ന അവസ്ഥയില്‍ ഇവയുടെ സംസ്കരണവും പാളുകയാണ്. കോവിഡ് പ്രതിരോധ സാമഗ്രികളായി ഉപയോഗിക്കുന്ന പിപിഇ കിറ്റ് മുതല്‍ ഡിസ്പോസബിള്‍ ഏപ്രണ്‍, ഫെയ്സ് ഷീല്‍ഡ്, ഓക്സിജന്‍ മാസ്ക് ഉള്‍പ്പെടെ പ്രതിരോധ സാമഗ്രികള്‍ ഏറെയും പ്ലാസ്റ്റിക് നിര്‍മിതമാണ്. ഒരിക്കല്‍ മാത്രം ഉപയോഗിച്ച് പുറന്തള്ളുന്ന ഇത്തരം മാലിന്യങ്ങള്‍ ഒന്നിച്ച് കത്തിക്കാറാണ് പതിവ്. ആസ്പത്രികളില്‍ നിന്ന് ലോഡ് കണക്കിനാണ് ഇത്തരം മാലിന്യങ്ങള്‍ പുറന്തള്ളുന്നത്.
ഇവകൂടാതെ മാളുകളില്‍ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ എത്തുമ്പോള്‍ നല്കുന്ന കട്ടികുറഞ്ഞ പ്ലാസ്റ്റിക് ഗ്ലൗസും ഉപയോഗ ശേഷം വലിച്ചെറിയുന്ന സ്ഥിതിയാണ്. ഇവ പാരിസ്ഥിതിക ഭീഷണിയുയര്‍ത്തുന്നതോടൊപ്പം കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കുമിടയാക്കുകയാണ്. ഇത്തരം പ്ലാസ്റ്റിക് ഗ്ലൗസുകളാണേറെയും മാളുകള്‍ക്ക് മുന്നിലെ വീപ്പയില്‍ കുമിഞ്ഞ് കൂടുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് കത്തിക്കുകയാണ് പതിവ്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് നിര്‍മിത പ്രതിരോധ സാമഗ്രികള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും പുഴയിലും തോട്ടിലും തള്ളുന്നതും പാരിസ്ഥിതിക ഭീഷണിയുയര്‍ത്തുകയാണ്. പ്ലാസ്റ്റിക് നിര്‍മിതമായ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഉപയോഗിക്കേണ്ട സാഹചര്യത്തിലും ഇവ ശാസ്ത്രീയമായി സംസ്കരിക്കാന്‍ സംവിധാനമില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.
തിരിച്ചെത്തി നിരോധിച്ച
പ്ലാസ്റ്റിക് ക്യാരിബാഗുകളും
അതേസമയം പരിസ്ഥിതിക്ക് ദോഷകരമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളും കോവിഡിന്റെ മറവില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരികെയെത്തിയിട്ടുണ്ട്. ഭൂരിഭാഗം കടകളിലും സുലഭമാണ് ഇത്തരം കവറുകള്‍. പ്ലാസ്റ്റിക് കവറിനൊപ്പം പ്ലാസ്റ്റിക്ക് കോട്ടിംഗോടും കൂടിയ പേപ്പര്‍ ഇലയുള്‍പ്പെടെ നിരോധിച്ചിരുന്നു. എന്നാല്‍ ഇവ വ്യാപാര സ്ഥാപനങ്ങളില്‍ ലഭ്യമാണ്. പ്ലാസ്റ്റിക്കിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആരോഗ്യ വിഭാഗമാണ് നടപടികള്‍ കൈകൊണ്ടത്. ഇതേതുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ നല്‍കുന്നത് കുറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ തുണിസഞ്ചിയുടെ ഉപയോഗത്തിന് പ്രോത്സാഹനം നല്‍കിയാണ് പ്ലാസ്റ്റിക് നിരോധിച്ചത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്കിനെതിരെയുള്ള നടപടികള്‍ നിലച്ചതോടെ പ്ലാസ്റ്റിക് കവറുകള്‍ കടകളില്‍ തിരിച്ചെത്തുകയായിരുന്നു. ഇപ്പോള്‍ എല്ലാ കടകളിലും പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങള്‍ നല്‍കുന്നത്. കോവിഡ് പ്രതിരോധത്തിനിടയില്‍ പ്ലാസ്റ്റിക്കിനെതിരെയുള്ള നടപടികള്‍ തുടരാനായില്ലെങ്കില്‍ പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നാട് നിറയുന്ന സ്ഥിതിയാകും.
പ്രയോജനമില്ലാതെ
ബോധവല്കരണം
ബോധവല്കരണം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. ഇപ്പോഴും ഗ്രാമങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. രാത്രി കാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഗ്രാമങ്ങളിലെ പാതയോരത്ത് വ്യാപകമായാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത്. അതിര്‍ത്തിക്കപ്പുറത്ത് പ്ലാസ്റ്റിക് ഉല്‍പ്പാദനം തടഞ്ഞുവെങ്കിലും അതീവ രഹസ്യമായി ഇവ കേരളത്തില്‍ കച്ചവടത്തിന് എത്തിക്കുന്ന സംഘങ്ങള്‍ സജീവമാണ്. ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചാല്‍ മാത്രമെ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കൂ. മത്സ്യചന്തകളിലും ഇപ്പോള്‍ വ്യാപകമായാണ് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നത്. നിരോധനം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ അവസ്ഥയാണ്.
അപകടകാരി പ്ലാസ്റ്റിക്
പ്ലാസ്റ്റിക് ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളെ കുറിച്ച് കാര്യമായ അറിവ് ലഭിക്കാത്തതാണ് ഉപയോഗം വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കുന്നത്. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന പുക അത്യന്തം അപകടകരമാണ്. അര്‍ബുദത്തിന് വഴിയൊരുക്കുന്നതാണ് ഈ പുക. അറിഞ്ഞോ അറിയാതെയോ ഈ പുക ശ്വസിക്കുമ്പോള്‍ ഇതിലടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തിലൂടെ ശരീരത്തിലെത്തും. അര്‍ബുദത്തിന്റെ ഒരു പ്രധാന കാരണക്കാരനായിട്ടാണ് ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക്കിനെ ചൂണ്ടിക്കാട്ടുന്നത്. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കത്തിക്കുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പ്ലാസ്റ്റിക് ഉല്പന്നങ്ങളില് വലിയൊരു വിഭാഗം തന്നെ കാര്‍സിനോജന്‍ ആണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുമ്പോള്‍ ഡയോക്സിന്‍, ഫുറാന്‍സ്, കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് തുടങ്ങി നിരവധി മാരകമായ വിഷവാതകങ്ങളാണ് പുറംതള്ളപ്പെടുന്നത്. ഇവ ശ്വസിക്കുന്നതിനും ഇടയാക്കുകയാണ്.
kerala
കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്കി നാട്
പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന് അപകടം.
ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന് സുബേദാര്‍ കെ. സജീഷിന് വിട നല്കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന് അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്കരിച്ചു.
പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
kerala
മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.
kerala
തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി
. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയില്‍ തീപിടിച്ചാണ് അപകടം. സംഭവത്തില്‍ കാട്ടായിക്കോണത്ത് കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണന് നായര്‍ക്ക് (60) പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭംവം.
കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പുകമ്പി കട്ടര്‍ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ക്ഷേത്രത്തില്‍ ഉപയോഗിക്കാനായി കൊണ്ട് വന്ന കതിന വീട്ടില്‍ ഉണക്കാന്‍ വെയ്ക്കുകയായിരുന്നു. ക്ഷേത്രത്തില്‍ കതിന കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world19 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

