Connect with us

india

കുടകില്‍ രണ്ടുപേരെ കൊന്ന കടുവയെ പിടികൂടി

പ്രദേശവാസികളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് നരഭോജി കടുവയെ മയക്കുവെടി വച്ച്‌ പിടികൂടിയത്.

Published

on

മാനന്തവാടി: കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലെ നരഭോജി കടുവയെ പിടികൂടി. കുടക് ജില്ലയിലെ കുട്ടത്ത് രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്കുവെടിവച്ചാണ് പിടികൂടിയത്. 10 വയസ് തോന്നിക്കുന്ന കടുവയെ വിദഗ്ധ പരിശോധനക്കായി മൈസൂരുവിലേക്ക് മാറ്റും.ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശികളും ജെനു കുറുബ സമുദായത്തില്‍പെട്ട ആദിവാസികളുമായ മധുവിന്റെയും വീണ കുമാരിയുടേയും മകന്‍ ചേതന്‍ (18), ബന്ധുവായ രാജു (75) എന്നിവരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ചേതനുനേരെ ആക്രമണമുണ്ടായത്. കാപ്പിത്തോട്ടത്തില്‍ പണിക്കായി കുടുംബത്തോടൊപ്പം എത്തിയ യുവാവിനെ കാപ്പിക്കുരു പറക്കുന്നതിനിടെ പിന്നിലൂടെ പതുങ്ങിയെത്തിയ കടുവ കടിച്ചുകൊണ്ടുപോവുകയായിരുന്നു. യുവാവിന്റെ മരണവിവരം അറിഞ്ഞെത്തിയ ബന്ധുവും കര്‍ഷകനുമായ രാജുവിനെ (65) തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് കടുവ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശവാസികളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് നരഭോജി കടുവയെ മയക്കുവെടി വച്ച്‌ പിടികൂടിയത്.

india

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Published

on

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രജ്വൽ രേവണ്ണ നേരിടുന്ന ആരോപണങ്ങൾ ഭയാനകവും ലജ്ജാകരവും. അന്വേഷണം ശരിയായ രീതിയിൽ ആരംഭിച്ചു. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടാൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

അതുകൊണ്ട് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണം. നയതന്ത്ര, പൊലീസ് മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നും കത്തിൽ സിദ്ധരാമയ്യ അപേക്ഷിക്കുന്നു.  ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ ട്വീറ്റ് ചെയ്തു.

പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്.

കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ.

ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്. പീഡനത്തിനിരയായ എട്ട് യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

കേസ് തെരഞ്ഞെടുപ്പ് വേദികളിൽ മുഖ്യ പ്രചാരണ വിഷയമാക്കി തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രജ്വലിനെതിരായ പരാതി സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിന് ലഭിച്ച കത്ത് മറച്ചുവച്ചുവെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.

Continue Reading

india

ലാവ്‌ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല

അന്തിമവാദം കേൾക്കൽ ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്

Published

on

ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല.മറ്റുകേസുകള്‍ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്.ഹരജിയില്‍ അന്തിമ വാദം കേള്‍ക്കല്‍ ഇന്ന് നിശ്ചയിച്ചിരുന്നു.

പല തവണ മാറ്റിവച്ചതിലൂടെ ഏറെ ചര്‍ച്ചയായതാണ് ലാവ്ലിന്‍ അഴിമതി കേസ്. 6 വര്‍ഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്ലിന്‍ ഹരജികള്‍ ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കാനിരുന്നത്.

പിണറായി വിജയന്‍ ഉള്‍പ്പെടെ 3 പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. 2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികള്‍ കേസ് മാറ്റിവയ്ക്കാന്‍ അപേക്ഷ നല്‍കാന്‍ തുടങ്ങിയതോടെ വാദം കേള്‍ക്കല്‍ അനന്തമായി നീണ്ടുതുടങ്ങി .

അപ്പീല്‍ നല്‍കിയ സി.ബി.ഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടു . ഇതിനിടയില്‍ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എന്‍.വി രമണ, യു.യു ലളിത്, എം ആര്‍ ഷാ എന്നിവര്‍ സുപ്രിംകോടതിയില്‍ നിന്നും വിരമിച്ചു. കേസിന്റെ വാദം പോലും തുടങ്ങാന്‍ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്.

Continue Reading

india

സൽമാൻഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസ്; പ്രതികളിലൊരാള്‍ കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു

കേസിലെ പ്രതിയായ അനുജ് താപ്പനാണ് മരിച്ചത്.

Published

on

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. കേസിലെ പ്രതിയായ അനുജ് താപ്പനാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഇയാള്‍ ആത്മഹത്യ ശ്രമം നടത്തിയത്. അനൂജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെച്ചവര്‍ക്ക് ആയുധം നല്‍കിയെന്ന കുറ്റമാണ് പൊലീസ് താപ്പനെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍25നാണ് ഇയാള്‍ പൊലീസ് പിടിയിലാവുന്നത്. ഇയാള്‍ക്കൊപ്പം സുഭാഷ് ചാന്ദര്‍ എന്നയാളും പൊലീസ് പിടിയിലായിരുന്നു. പഞ്ചാബില്‍ വെച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.

ഏപ്രില്‍ 14 പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ സല്‍മാന്റെ ഗ്യാലക്‌സി അപ്പാര്‍ട്ട്മന്റെിന് മുന്നല്‍ വെടിയുതിര്‍ത്തത്. അജ്ഞാതര്‍ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ വെടിവെപ്പ് നടത്തിയ ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ സ്വദേശികളായ വിക്കി ഗുപ്ത(24), സാഗര്‍കുമാര്‍ പാലക്(21) എന്നിവരെ പിടികൂടിയിരുന്നു.

അതേസമയം വെടിവെപ്പിന്റെ ഉത്തരവാദിത്തം അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി ഏറ്റെടുത്തിരുന്നു. ഇത് തമാശയല്ലെന്നും തങ്ങളെ നിസ്സാരമായി കരുതരുതെന്നും അന്‍മോല്‍ ബിഷ്ണോയി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത് അവസാനതാക്കീതാണ്. ഇനി സല്‍മാന്റെ വീട്ടിലാണ് വെടിവെപ്പ് നടക്കുകയെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

Continue Reading

Trending