പാലക്കാട്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിയോജിപ്പുകളോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോസ് കെ മാണിക്ക് വോട്ട് ചെയ്യുമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല. പരസ്യമായ അഭിപ്രായപ്രകടനം നടത്തിയവര്‍ വിമര്‍ശനത്തിന് ഇടയാവാറുണ്ട്. പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞാല്‍ പോരേ എന്ന് ചോദിക്കും. പക്ഷെ അങ്ങനെ ഒരിടം ഇല്ലാതാവുന്നു.

പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്നതിന് കൂടുതല്‍ ജനാധിപത്യ സ്വഭാവം കൈവരണം. രാഷ്ട്രീയകാര്യ സമിതിയില്‍ പോലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ല. ശക്തമായ മാറ്റം ഉണ്ടാകണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതായും ബല്‍റാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.