റിയാദ് : വിദേശ രാജ്യങ്ങളില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുമ്പോള്‍ അതീവ സൂക്ഷ്മത പാലിക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം. വീണ്ടും പിഴവ് സംഭവിച്ച് ലിങ്കില്‍ ഇനിയും തടസ്സമുണ്ടായാല്‍ പിന്നീട് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നേരത്തെ രജിസ്‌ട്രേഷന്‍ നടത്തുന്നതിനിടെ ബ്ലോക്കായവര്‍ക്ക് ഇന്നലെ മുതല്‍ വീണ്ടും ആരോഗ്യ മന്ത്രാലയം സൗകര്യമേര്‍പ്പെടുത്തിയിരുന്നു. കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കി വേണം അപ്‌ലോഡ് ചെയ്യാന്‍,പ്രവാസികള്‍ ഇക്കാര്യം വളരെ ഗൗരവത്തിലെടുക്കണമെന്നും മന്ത്രാലയം ഉണര്‍ത്തുന്നു