ടോക്യോ ഒളിംപിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം സജന്‍ പ്രകാശ് പുറത്ത്.രണ്ടാം ഹീറ്റ്‌സില്‍ നാലാമനായാണ് സജന്‍ ഫിനിഷ് ചെയ്തത്. 1 മിനിറ്റ് 57:22 സെക്കന്‍ഡ് വേഗത്തിലാണ് സജന്‍ നീന്തല്‍ പൂര്‍ത്തിയാക്കിയത്.ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡോടെയായിരുന്നു സജന്‍ മഝരിക്കാനത്തിയത്.