തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂരില്‍ വെച്ചായിരുന്നു കടന്നപ്പള്ളിക്കെതിരെ പ്രതിഷേധം നടന്നത്. എന്നാല്‍ ഇതിനെതിരെ സി.പി.ഐ.എം രംഗത്തെത്തിയിട്ടുണ്ട്. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ സംഭവത്തിനെതിരെ അപലപിച്ചിട്ടുണ്ട്. കടന്നപ്പള്ളിക്കെതിരെ നടന്നത് ഹീനമായ പ്രവൃത്തിയാണെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കി.