Connect with us

crime

എറണാകുളം കണ്‍ട്രോള്‍ റൂം സി.ഐ സൈജുവിനെതിരെ ബലാല്‍സംഗക്കേസ്

സംഭവത്തില്‍ സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരുന്നു.

Published

on

കൊച്ചി: സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ എറണാകുളം കണ്‍ട്രോള്‍ റൂം സി.ഐ സൈജുവിനെതിരെ പൊലീസ് കേസെടുത്തു. സിഐ സൈജുവിന്റെ സുഹൃത്തിന്റെ ഭാര്യയാണ് നെടുമങ്ങാട് പൊലീസിന് പരാതി നല്‍കിയത്. സൈജു പൊലീസില്‍ എത്തുന്നതിന് മുന്‍പ് ഒരുമിച്ച് പാരലല്‍ കോളജില്‍ പഠിപ്പിച്ച് പരിചയം ഉണ്ടായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതോടെ ഇരുവരും കുടുംബ സുഹൃത്തുക്കളായി. കുടംബങ്ങള്‍ ഒന്നിച്ച് യാത്രയും നടത്തി. ഇതിനിടയിലാണ് സി.ഐ സൈജു ചൂഷണം തുടങ്ങിയത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പീഡനം തുടങ്ങിയത്.
പിന്നീട് ഭീഷണിയായി. ഇതിനിടെ യുവതിയില്‍ നിന്നും പണവും തട്ടിയെടുത്തു.

പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണി തുടര്‍ന്നതോടെ യുവതി ഭര്‍ത്താവിനോടു കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അതിന് ശേഷം ഭര്‍ത്താവുമൊത്ത് യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതി പരിശോധിച്ച് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തി. സി.ഐ സൈജുവിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയശേഷമാകും കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാവുക. മലയിന്‍കീഴ് സി.ഐ ആയിരിക്കെ വനിത ഡോക്ടറെ പീഡിപ്പിച്ച കേസും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. സംഭവത്തില്‍ സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരുന്നു.

സൈജു പിന്നീട് അവധിയില്‍ പോവുകയും ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയശേഷം എറണാകുളത്തേക്ക് സ്ഥലം മാറ്റം വാങ്ങുകയുമായിരുന്നു. പോക്സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയെ പറഞ്ഞുവിട്ട വിവാദമായ സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ സൈജുവിനെ താക്കീത് ചെയ്തിരുന്നു.

crime

തിരുവനന്തപുരത്ത് ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; 4 പേര്‍ക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയില്‍

പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

Published

on

ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലാണ് സംഭവം.

അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച്‌ കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്ബുലിപ്പാട് ജിനോ (36), കല്ലമ്ബലം ഞാറയില്‍ കോളം കരിമ്ബുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കുത്തേറ്റ് പരിക്കേറ്റ ഷാലുവിന് ശ്വാസകോശത്തിലും, സൂരജിന് കരളിനും ആണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റു രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാലുവും സൂരജും അപകട നില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മദ്യലഹിയിലുണ്ടായ തര്‍ക്കമാണോ സംഘര്‍ഷത്തിന് കാരണമായതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

തെലങ്കാനയില്‍ സ്‌കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാര്‍ ആക്രമണം; മലയാളി വൈദികന് മര്‍ദനം, മദര്‍ തെരേസാ രൂപം അടിച്ചുതകര്‍ത്തു

രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന സംഘ്പരിവാര്‍ അക്രമികള്‍ മദര്‍ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂള്‍ മാനേജറെ കൊണ്ട് നിര്‍ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മര്‍ദിക്കുകയും ചെയ്തു.

Published

on

തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്‍ മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരേ സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണം. സ്‌കൂള്‍ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികള്‍ മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദിക്കുകയും ചെയ്തു.

ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്‌കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. മറ്റു കുട്ടികളെല്ലാം യൂണിഫോം ധരിച്ച് എത്തിയപ്പോള്‍ പത്തോളം പേര്‍ മതപരമായ വസ്ത്രം ധരിച്ചുവന്നത് അധ്യാപകര്‍ ചോദ്യം ചെയ്തു. മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

പിറ്റേ ദിവസമാണ് ഇത്തരത്തില്‍ വലിയ ആക്രമണം ഉണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന സംഘ്പരിവാര്‍ അക്രമികള്‍ മദര്‍ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂള്‍ മാനേജറെ കൊണ്ട് നിര്‍ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മര്‍ദിക്കുകയും ചെയ്തു.

സ്‌കൂളിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും കെട്ടിടത്തിന് മുകളില്‍ കാവിക്കൊടി കെട്ടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഴുവന്‍ അക്രമികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Continue Reading

crime

പാലക്കാട്ട് യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു

ആദ്യം വാഹനത്തിൽ നിന്ന് തീ പടർന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോൾ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു.

Published

on

കൊടുമുണ്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയാണ് (30) മരിച്ചത്. പ്രവിയയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നാട്ടുകാരായിരുന്നു. ആദ്യം വാഹനത്തിൽ നിന്ന് തീ പടർന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോൾ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു.

മൃതദേഹത്തിന് സമീപത്തുനിന്ന് കത്തിയും കവറും കണ്ടെത്തിയിരുന്നു. യുവതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയ യുവാവിനെ കണ്ടെത്തിയത്. യുവതിയെ ആക്രമിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രതി മരിച്ചത്. കൊല്ലപ്പെട്ട പ്രവിയയും ജീവനൊടുക്കിയ സന്തോഷും നാട്ടുകാരാണ്.

Continue Reading

Trending