Connect with us

kerala

എസ് എസ് എല്‍ സി പരീക്ഷാ മാര്‍ച്ച് 9 മുതല്‍

നാലര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുക.

Published

on

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച മാര്‍ച്ച് മൂന്നിന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നാലര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുക.

മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കുമെന്നും എസ്എസ്എല്‍സി പരീക്ഷ ഫലം മെയ് പത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 25 നു ആരംഭിക്കും. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളായി 9 ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതുക.

 

kerala

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധപരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കുള്ള മറുപടി: പി.കെ നവാസ്

വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനെതിരെയാണ് ഈ വിധിയെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

Published

on

കോഴിക്കോട്: വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടെതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനെതിരെയാണ് ഈ വിധിയെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖം മലപ്പുറത്തെ ജനങ്ങള്‍ മറന്നിട്ടില്ലെന്നും നവാസ് പറഞ്ഞു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന് പറഞ്ഞ മുതിര്‍ന്ന സഖാവിന്റെ പാര്‍ട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിജയന്റെ പോലീസ് വ്യാപകമായി കേസുകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിച്ച അനുഭവം മലപ്പുറത്തിനുണ്ട്.
വ്യാജ കേസുകള്‍ മലപ്പുറത്തുകാരുടെ പേരില്‍ എഴുതി നല്‍കിയ വിജയന്റെ പോലീസിങ്ങിനെതിരെ കൂടിയാണ് ഈ വിധി.
മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന് പറഞ്ഞ മുതിര്‍ന്ന സഖാവിന്റെ പാര്‍ട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിത്.
ഹിന്ദു ദിന പത്രത്തിന്റെ മുഖ്യന്റെ അഭിമുഖം മലപ്പുറത്തുക്കാര്‍ മറന്നിട്ടില്ലെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ റിസള്‍ട്ട്.
വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണിത്.
വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനുമെതിരെയാണ് ഈ വിധി.
പ്രതിപക്ഷമില്ലാത്തത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല, എന്നാല്‍ മലപ്പുറത്തെ കുറിച്ച് വര്‍ഗീയത മാത്രം പറയുന്ന രാഷ്ട്രീയത്തെ ഞങ്ങളുടെ പ്രതിപക്ഷ കസേരയിലും വേണ്ട എന്ന മലപ്പുറത്തിന്റെ തീരുമാനത്തെ തെളിഞ്ഞ രാഷ്ട്രീയ ബോധ്യമായി നമുക്ക് കാണാം.
15 ല്‍ 15 ബ്ലോക്ക് പഞ്ചായത്തും 12 ല്‍ 11 മുന്‍സിപ്പലിറ്റിയും വലിയ ഭൂരിപക്ഷത്തിലാണ് മലപ്പുറത്ത് യു.ഡി.എഫ് നേടിയത്. 94ല്‍ 90 ഓളം പഞ്ചായത്തും ചരിത്ര ഭൂരിപക്ഷത്തോടെ നമ്മള്‍ നേടി.
മലപ്പുറത്തെ ജനങ്ങള്‍ മതേതര രാഷ്ട്രീയത്തെ ഏറ്റെടുക്കാന്‍ എക്കാലവും പ്രതിജ്ഞാബദ്ധമാണ്. അതിനിയും തുടരും.
_പികെ നവാസ്_

Continue Reading

kerala

കേരളത്തിന്റെ രാഷ്ട്രീയ മനസ് യു.ഡി.എഫിനൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്.

Published

on

തിരുവനന്തപുരം കേരളത്തിന്റെ രാഷ്ട്രിയ മനസ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കി, യുഡി.എഫിന്റെ വന്‍ തിരിച്ചുവാരവ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്. യുഡി.എഫിന്റെ വിജയം സമാനതകളില്ലാത്തതാണ്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വലിയ വിജയം ഉണ്ടാകുമ്പേഴും ത്രിതല പഞ്ചായത്തുകളിലേറെയും ം ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയാണ് പതിവ്. ആ കിഴ്‌വഴക്കത്തെ പോലും അട്ടിമറിച്ചാണ് കേരളമാകെ ത്രിവര്‍ണമണിഞ്ഞത്.
നാടും നഗരവും യുഡി.എഫിനെ ചേര്‍ത്തുപിടിച്ചതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകുകയാണ്. ഭരണത്തുടര്‍ച്ച എന്ന അവകാശവാദത്തിന് ഒരുമുഴം മുന്നേ തിരിച്ചടി നല്‍കിയെന്നു വേണം വിലയിരുത്താന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരിക്കലും നേരിട്ടിട്ടില്ലാത്ത തകര്‍ച്ച നേരിട്ട് ഇടതുമു
ന്നണി പടുകൂഴിയിലേക്ക് കുപ്പു കുത്തുന്ന കാഴ്ചയാണിത്. മൂന്ന് മുന്നണികളുടെയും ശക്തി രാഷ്ട്രീയമായ ശക്തി പരിശോധിക്കുന്നത് ജില്ലാ പഞ്ചായത്ത് കോര്‍പറേഷന്‍ തലങ്ങളിലാണ് ഇവിടങ്ങളിലെല്ലാം ഇടതു മുന്നണി തരിപ്പണമായി. യുഡിഎഫിന്റെ വരവ് ജനം എത്രത്തോളം ആഗ്രഹിക്കുന്നെന്ന് വ്യക്തമാക്കുന്ന വോട്ടിംഗ് നിലയാണ് കണ്ടത്. കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ പോലും സി.പി.എമ്മിന്റെ അടിത്തറ ഇളകുന്നതാണ് കാണുന്നത്. ഈ തിരിച്ചടി മറികടക്കുക എന്നത് ചുരുങ്ങിയ വേളയില്‍ സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും ദുര്‍ഘടമായ കാര്യമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി വെറും നാലു മാസം മാത്രമാണുള്ളത്. അതിനിടയില്‍ ഈ തിരിച്ചടികള്‍ മറികടക്കുകയെന്നത് തിര്‍ത്തും അസാധ്യം തന്നെയാകുമെന്നാണ് മുന്നണികള്‍ക്കുള്ളിലെ വിലയിരുത്തല്‍. ശമ്പളപരിഷ്‌ക്കരണം ഉള്‍പെടെയുള്ളവ നടാത്താതെ ജീവനക്കാരെയും അധ്യാപകരെയും ശത്രുക്കളാക്കിയതു മുതല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ നിലപാടുകള്‍ വരെ തിരിച്ചടിക്ക് കാരണമായി എന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമായി പുറത്തുവരും. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതിയും ധൂര്‍ത്തും വിലക്കയറ്റവും തുടങ്ങി എല്ലാ അര്‍ത്ഥത്തിലും കേരളത്തെ തകിടം മറിച്ച ഭരണത്തിന് കിട്ടിയ തിരി ച്ചടിയാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്നും സി.പി.എമ്മിനും ഇടതുമുന്നണിക്കും കരകയറാനായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫലം. സി.പി.എമ്മിന്റെ ശക്തമായ വോട്ടുബാങ്കുകള്‍ ബി.ജെ.പി പക്ഷത്തേക്ക് ചേക്കേറിയ പ്രവണത അന്ന് കണ്ടിരുന്നു. അത് മറികടക്കുന്നതിനായി പല തന്ത്രങ്ങളും പയറ്റിയെങ്കിലും അവയൊന്നും ഫലം കണ്ടില്ലെന്നതാണ് ഇപ്പോഴത്തെ ഫലം സാക്ഷ്യപ്പെടുത്തുന്നത്.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് കോര്‍പറഷനുകളും പതിനാലില്‍ പതിനൊന്ന് ജില്ലാ പഞ്ചായത്തുക ഈം ബഹുഭൂരിപക്ഷം ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുത്ത് അജയ്യരായി നിലകൊണ്ട ഇടതുമുന്നണി ഇക്കുറി പാടെ കടപുഴകി വീണിരിക്കുകയാണ്.

ഇത്തരത്തിലൊരു തിരിച്ചടി ഈ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇടതുമുന്നണിക്ക് ഉണ്ടായിട്ടില്ല. സമാനമായ ഒരു ഫലമുണ്ടായത് 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിലായിരുന്നു. അതുകഴിഞ്ഞ് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം കൈവരിക്കുകയും ചെയ്തു. ഇക്കുറി ആറു കോര്‍പ ഷനുകളില്‍ ഒന്നില്‍ മാത്രമാണ് ഇടതുമുന്നണിക്ക് അല്‍പമെങ്കിലും മേല്‍ക്കൈ നേടാനായിത്. 14 ജില്ലാ പഞ്ചായത്തുകളില്‍ ആറണ്ണത്തില്‍ മാത്രമാണ് മേല്‍ കൈയുണ്ടായത്, ഗ്രാമപഞ്ചായത്തുകളില്‍ പോലും ഇടതുമുന്നണി തകര്‍ന്നടിയുകയാണ്.

Continue Reading

kerala

ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സിപിഎം: വി.ഡി സതീശന്‍

ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

തിരുവനന്തപുരം: ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 1987ല്‍ ഇ.എം.എസ് പയറ്റിയ തന്ത്രം 2025ല്‍ വിലപ്പോകില്ലെന്നും അതിന്റെ ഗുണഭോക്താക്കള്‍ വര്‍ഗീയ ശക്തികളായിരിക്കുമെന്നും യുഡിഎഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയതയും അത് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുമായിരുന്നു എല്‍ഡിഎഫ് പയറ്റിയത്. പിണറായി വിജയന്‍ കൊണ്ടുനടന്ന പലരും വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മും നടപ്പാക്കിയത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം നിലപാടിന്റെ ഗുണഭോക്താവ് ബിജെപിയായി മാറി. തിരുവനന്തപുരത്ത് സിപിഎം വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞു. സിപിഎം നേതാക്കളാണ് ഡീലിമിറ്റേഷനിലും വോട്ടര്‍ പട്ടികയിലും ക്രമക്കേട് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending