Culture
നിപാ വൈറസ്; ഉറവിടം കിണറ്റിലെ വവ്വാലുകളെന്ന് സംശയം
കോഴിക്കോട്: നിപാ വൈറസ് പരക്കാന്‍ കാരണമായത് കിണറ്റില്‍ വവ്വാലുകള്‍ തങ്ങിയതിനാലെന്ന് സൂചന. ചങ്ങരോത്ത് മൂന്ന് പേര് മരിച്ച മൂസയുടെ വീട്ടിലെ കിണറ്റിലാണ് വിദ്ധഗ്ധ സംഘം വവ്വാലുകളെ കണ്ടെത്തിയത്. ഈ കിണറ്റിലെ വെള്ളം കുടിച്ചതാവാം വൈറസ് പടരാന്‍ കാരണമെന്നും സംശയമുണ്ട്.
മരിച്ചവരുടെ വീട്ടില്‍ വവ്വാലുകളെ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബന്ധുക്കളായ മൂന്ന് പേര് മരിച്ച ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറ്റിലാണ് വവ്വാലുകളെ കണ്ടെത്തിയത്. വവ്വാലുകള്‍ പുറത്തുപോകാതിരിക്കാന്‍ കിണര്‍ മൂടിയതായി ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധയേറ്റവര്‍ക്ക് വെള്ളത്തിലൂടെയാണ് നിപാ വൈറസ് പടര്‍ന്നതെന്നാണ് നിഗമനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം വീട്ടുടമ മൂസയും ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് പ്രത്യേക വൈറസ് പരത്തുന്ന പനി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ നേരിടാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ കണ്‍വീനറുമായി ടാസ്ക്ഫോഴ്സ് രൂപീകരിച്ചു. സര്‍ക്കാര്‍ ആസ്പത്രികളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പുറമെ സ്വകാര്യ ആസ്പത്രികളുടെ സഹായം കൂടി ഉറപ്പാക്കിയതായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാതല കണ്ട്രോള് റൂം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജിലും അനുബന്ധമായുള്ള ചെസ്റ്റ് ഹോസ്പിറ്റലിലും അടിയന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഐ.സി. യുവില്‍ ഒരു വെന്റിലേറ്റര്‍ കൂടി ഏര്‍പ്പെടുത്തി. ഒരെണ്ണം സമീപ ദിവസം ഏര്‍പ്പെടുത്തും. പ്രത്യേക വൈറസ് പരത്തുന്നതായി കരുതുന്ന പനി ബാധിച്ച് ചങ്ങരോത്ത് മൂന്നു പേരാണ് മരിച്ചത്. ഇതില്‍ രണ്ടുപേരുടെ മരണം വൈറസ് പരത്തിയ പനി മൂലമാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള ചെസ്റ്റ് ഹോസ്പിറ്റലില്‍ അഞ്ചുപേര്‍ ചികിത്സയിലുണ്ട്. അതിന് പുറമെ സ്വകാര്യ ആസ്പത്രിയില്‍ മൂന്ന് പേര് ചികിത്സയില്‍ കഴിയുന്നു. രോഗികളുമായി ഇടപഴകുന്നവര്‍ക്കാണ് രോഗം പകരുന്നത് എന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പുതുതായി രൂപീകരിച്ച ടാസ്ക്ഫോഴ്സ് ആസ്പത്രികളില്‍ അടിയന്തര സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും പതിവായി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യും. മെഡിക്കല്‍ കോളജ് സൂപ്രണ്ട്, എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗത്തിലെ ഡോ. ചാന്ദ്നി എന്നിവര്‍ ടാസ്ക് ഫോഴ്സില്‍ അംഗങ്ങളാണ്. മെഡിക്കല്‍ കോളജിലും മറ്റും അടിയന്തര ചികിത്സക്ക് സിംഗിള്‍ വിന്‍ഡോ സിസ്റ്റം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന് ഡിപാര്‍ട്ട്മെന്റിനാണ് ഇതിന്റെ ചുമതല.
പനിയുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിലും മറ്റും ആശങ്കാജനകമായതും വാസ്തവവിരുദ്ധവുമായസന്ദേശങ്ങള്‍ അയക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഡി.എം.ഒ നല്കുന്ന അറിയിപ്പുകള് മാത്രമേ മറ്റുള്ളവര്‍ക്ക് അയക്കാന്‍ പാടുള്ളു. മരണമടഞ്ഞവരുടെ ശരീരത്തില്‍ നിന്നെടുത്ത സ്രവങ്ങളും മറ്റും പരിശോധനക്കായി മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ വയറോളജി ഡിപാര്‍ട്ട്മെന്റിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പരിശോധനക്കായി അയച്ചിട്ടുണ്ട്. വവ്വാലില്‍ നിന്ന് പകരുന്ന നിപ്പാ വൈറസ് പിടിപെട്ടാണ് ചങ്ങരോത്ത് സൂപ്പിക്കടയിലെ കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മെഡിക്കല്‍ കോളജില്‍ രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റുമായി ആയിരത്തോളം സര്‍ജിക്കല്‍ മാസ്ക്കുകള്‍ എത്തിച്ചതായി സൂപ്രണ്ട് അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചതായി ഡി.എം.ഒ അറിയിച്ചു. സ്വകാര്യ ആസ്പത്രികള്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി കലക്ടര്‍ പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താനും അവര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ചികിത്സയുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ പരിമിതിയില്ലെന്ന് കലക്ടര്‍ പറഞ്ഞു. സ്വകാര്യ ആസ്പത്രി മേധാവികളുടെയും ഐ.എം.എയുടെയും യോഗം ചേരുന്നുണ്ട്.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്.എല്‍ സരിത, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര് രാജേന്ദ്രന്, അപ്പോളോ ആസ്പത്രി ഇന്‍ഫെക്ടഡ് ഡിസീസസ് വിഭാഗത്തിലെ ഡോ. അബ്ദുല്‍ഗഫൂര്‍, സൂപ്രണ്ട് ഡോ. കെ.സി സജിത്ത് എന്നിവര്‍ സംബന്ധിച്ചു. കണ്ട്രോള് റൂം നമ്പര്‍: 0495 2376063
kerala
യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
മലപ്പുറം: തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായുള്ള ജനാധിപത്യ പ്രതികരണത്തിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, ലേബര്‍ കോഡ് തുടങ്ങി വിവാദങ്ങളില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികളാണ് എല്‍.ഡി.എഫിനായി രംഗത്തുള്ളത്. സര്‍ക്കാരിനോടുള്ള ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ ഉയരണം.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെയാണ് വിശ്വാസികള്‍ ആരാധനയോടെ കാണുന്ന സ്വര്‍ണം കവര്‍ച്ച ചെയ്തിരിക്കുന്നത്.
ആര്.എസ്.എസ് അജ ണ്ടയുടെ ഭാഗമായ പി.എം ശ്രീയില്‍ ഒപ്പുവെച്ച് കേരളിയ ജനതയെയും തൊഴില്‍ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കി തൊഴിലാളിക ളെയും ചതിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടാതെ സാധാരണക്കാരുടെ വയ്യറ്റത്തടിച്ച്, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടത്തിയെന്ന പരസ്യവാ ചകത്തിലൂടെ മേനിനടിക്കുകയാണ്. കേട്ടുകേള്‍വിയില്ലാതിരുന്ന ലഹരി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായി കേരളം മാറി, മദ്യഷാപ്പുകള്‍ തുറന്നിട്ട് കുടുംബിനി
കളുടെ സ്വസ്തജീവിതം തകര്‍ക്കാന്‍ കൂട്ടുനിന്ന ധാര്‍മികതയില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേത്. പാവപ്പെട്ട രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഗവ. ആതുരാലയങ്ങളില്‍ ചികിത്സാപിഴവുകളുടെ ഘോഷയാത്രയായിരുന്നു ഈ ഒമ്പതരക്കൊല്ലക്കാലം. ആശുപത്രികളില്‍ ആവശ്യമായ ഉപകരണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞു. രൂപീകരണകാലം മുതല്ക്കുള്ള നമ്മുടെ പ്രവര്‍ത്തനം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളെ തകര്‍ത്തെറിയുന്ന നിലയിലേക്ക് ഇടതുപക്ഷ ഭരണം. നിരുത്തരവാദ, നിര്‍ഗുണ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആദ്യപടിയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ്. കാലഘട്ടം ആ വശ്യപ്പെടുന്ന മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ യു.ഡി.എഫിന് മാത്രമേ സാധിക്കുവെന്നും യു.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ വിജയം നല്കണമെ
ന്നും തങ്ങള്‍ പറഞ്ഞു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്ട്രോള് യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്ട്രോള് യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര് എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.
കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
kerala
വര്‍ക്കല ക്ലിഫിന് സമീപം റിസോര്‍ട്ടില്‍ തീപിടുത്തം; മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു
അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു.
തിരുവനന്തപുരം; വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. ചവര്‍ കൂനയില്‍ നിന്ന് തീ പടര്‍ന്ന് റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോര്‍ട്ടില്‍ തീപിടുത്തമുണ്ടായത്.
അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോര്‍ട്ടില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കത്തിനശിച്ച മുറിവില്‍ താമസക്കാരായ മറ്റ് വിദേശികളുടെ സാധന സാമഗ്രികളടക്കം ഉണ്ടായിരുന്നതായാണ്
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala1 day agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

