Culture
നിപ്പ വൈറസ്: രോഗലക്ഷണമുള്ള ഒരു സ്ത്രീ കൂടി മരിച്ചു
കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുള്ള ഒരു സ്ത്രീ കൂടി മരിച്ചു. തലശ്ശേരി സ്വദേശിനി റോജയാണ് മരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.
മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസാമ്പിള്‍ പരിശോധനയില്‍ നിപ്പ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇന്നു രാവിലെയോടെ രോഗം മൂര്‍ച്ഛിച്ച് റോജ മരിച്ചു.
നിപ്പ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലായിരുന്ന 17 പേര്‍ നിരീക്ഷണത്തിലാണ്. കൂടാതെ 1945 ആളുകളും നിരീക്ഷണത്തിലാണ്. ഇന്നലെ നിപ്പ ബാധ സംശയിച്ച് ആറു പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
kerala
മലപ്പുറത്തിന് ആരോഗ്യ വകുപ്പിന്റെ വിവേചനം; മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ച് യൂത്ത് ലീഗ്
ആരോഗ്യ മേഖലയിൽ മലപ്പുറത്തിനോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. സൂപ്പർ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി തസ്തികയിൽ സംസ്ഥാനത്ത് 202 ഡോകടർമാരെ നിയമിച്ചതിൽ മലപ്പുറം ജില്ലക്ക് കേവലം 4 പേരെ മാത്രമാണ് അനുവദിച്ചത്. കാർഡിയോളജി, യൂറോളജി, ഗൈനക്ക്, അനസ്‌തേഷ്യ വിഭാഗങ്ങളിലായി 54 ൽ ഒന്ന് പോലും മലപ്പുറത്തിനനുവദിച്ചില്ല. നീതിരഹിതമായ ഈ നടപടിക്കെതിരെ വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.
entertainment
നെറ്റ്ഫ്‌ലിക്‌സ് വീണ്ടും ക്രാഷാക്കി ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’; ഫിനാലെ എപ്പിസോഡ് കാണാന്‍ തിരക്കുകൂട്ടി ആരാധകര്‍
ഇതിന് പിന്നില്‍ സീരീസിലെ വില്ലനായ ‘വെക്‌ന’ആണെന്നും വെക്‌ന ലോകത്തെയല്ല നെറ്റ്ഫ്‌ലിക്‌സ് ലോഗിന്‍ പേജിനെയാണ് തകര്‍ത്തതെന്നും ആരാധകര്‍ പരിഹസിച്ചു.
കൊച്ചി: നെറ്റ്ഫ്‌ലിക്‌സ് വീണ്ടും ക്രാഷാക്കി നെറ്റ്ഫ്‌ലിക്‌സിന്റെ ഹിറ്റ് വെബ് സീരീസ് സ്‌ട്രേഞ്ചര്‍ തിങ്‌സ്. നെറ്റ്ഫ്‌ലിക്‌സ് സെര്‍വര്‍ തകരാറായതിനെ തുടര്‍ന്ന് നിരവധി പേരുടെ സ്ട്രീമിങ് തടസപ്പെടുകയായിരുന്നു.
ആപ്പ് ക്രാഷ് ആയതോടെ നിരാശരായ ആരാധകര്‍ ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറച്ചിരിക്കുകയാണ്. ഇതിന് പിന്നില്‍ സീരീസിലെ വില്ലനായ ‘വെക്‌ന’ആണെന്നും വെക്‌ന ലോകത്തെയല്ല നെറ്റ്ഫ്‌ലിക്‌സ് ലോഗിന്‍ പേജിനെയാണ് തകര്‍ത്തതെന്നും ആരാധകര്‍ പരിഹസിച്ചു. ഇതിനുമുമ്പ് അഞ്ചാം സീസണിന്റെ ആദ്യ വോള്യം റിലീസ് ആയപ്പോഴും നെറ്റ്ഫ്‌ലിക്‌സ് തകരാറിലായിരുന്നു.
നവംബര്‍ 27 പുലര്‍ച്ചെ 6.30 മുതല്‍ ആണ് ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ ഫൈനല്‍ സീസണ്‍ ഇന്ത്യയില്‍ സ്ട്രീമിങ് ആരംഭിച്ചത്. 2016ല്‍ ആണ് ഡഫര്‍ ബ്രേഴ്‌സിന്റെ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ഡ്രാമ ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ സ്ട്രീമിങ് ആരംഭിച്ചത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും വ്യത്യസ്തമായ കഥപറച്ചിലും കൊണ്ട് വളരെ പെട്ടെന്ന് തന്നെ സീരീസ് വലിയ തോതില്‍ ആരാധകരെ കണ്ടെത്തി. പിന്നാലെ 2017 ല്‍ രണ്ടാം സീസണും, 2019 ല്‍ മൂന്നാം സീസണും പുറത്തിറങ്ങി. 2022 ല്‍ റിലീസ് ആയ നാലാം സീസണ്‍ രണ്ട് ഭാഗങ്ങളായാണ് എത്തിയത്. ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമാണ് അഞ്ചാം സീസണ്‍.
Film
റൺവീർ സിങ്ങിന്റെ ‘ധുരന്ധർ’ക്കെതിരെ രൂക്ഷ വിമർശനവുമായി അർണബ് ഗോസ്വാമി
സാങ്കൽപ്പിക കഥകൾ പറഞ്ഞു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാൻ ബോളിവുഡിന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
ന്യൂഡൽഹി: റൺവീർ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധർ’ക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. സാങ്കൽപ്പിക കഥകൾ പറഞ്ഞു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാൻ ബോളിവുഡിന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
റിപബ്ലിക് ടിവിയിൽ ‘വിക്ടിം ഷെയിമിംഗ്’ എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു അർണബിന്റെ പരാമർശം. ഉന്നാവോ പീഡനക്കേസിനെക്കുറിച്ചുള്ള ചർച്ചയിലാണ് ‘ധുരന്ധർ’ സിനിമയെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
‘ധുരന്ധർ’ വെറും പ്രചാരണ ലക്ഷ്യം വെച്ചുള്ള സാങ്കൽപ്പിക സൃഷ്ടിയാണെന്ന് അർണബ് ആരോപിച്ചു. “അക്ഷയ് ഖന്നയുടെ നൃത്തം കാണാൻ ആരും താൽപര്യമില്ല. ഇത്തരം സാങ്കൽപ്പിക കഥകൾ കാട്ടി ബോളിവുഡ് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്. ബോളിവുഡ് നിർമാതാക്കൾക്ക് നട്ടെല്ലുണ്ടെങ്കിൽ ഉന്നാവോ കേസ് സിനിമയാക്കട്ടെ,” എന്നായിരുന്നു അർണബിന്റെ തുറന്നടിക്കൽ.
ബോളിവുഡ് യഥാർത്ഥ സാമൂഹിക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും, ഗൗരവമുള്ള വിഷയങ്ങൾ സിനിമയാക്കാൻ തയ്യാറാകുന്നില്ലെന്നും അർണബ് ഗോസ്വാമി വിമർശിച്ചു.
-
kerala3 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india2 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala3 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india2 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala2 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala2 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
News19 hours agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala2 days agoശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി
