gulf
നിസ്സാർ തളങ്കരയ്ക്ക് കർമ്മ മണ്ഡലത്തിന്റെ ആവേശോജ്ജ്വല സ്വീകരണം
ഇന്ത്യക്ക് പുറത്തുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട, അസോസിയേഷന്റെ നാളിതുവരെയുള്ള രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തി കെഎംസിസി എന്ന ജീവകാരുണ്യത്തിന്റെ നിർവ്വചനമായ പ്രസ്ഥാനത്തെ അഭിമാനത്തിന്റെ പാരമ്യത്തിലേക്ക് ഉയർത്തിയ യു എ ഇ കേന്ദ്ര ട്രഷറർ കൂടിയായ നിസ്സാർ തളങ്കരയ്ക്ക് സ്വന്തം മണ്ഡലമായ ഷാർജ കെ എം സി സി കാസറഗോഡ് മണ്ഡലം ഉജ്ജ്വല സ്വീകരണം നൽകി.
ഷാർജ കെ എം സി സി കമ്മിറ്റി ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിന് മുന്നിൽ നൽകിയ സ്വീകരണ പരിപാടി ഷാർജ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു,മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും ഓവർസീസ് കെ എം സി സി ചീഫ് ഓർഗനൈസറുമായ സി വി എം വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം,ട്രഷറർ അബ്ദുൽ റഹ്മാൻ മാസ്റ്റർ,സെക്രട്ടറി നസീർ കുനിയിൽ,കാസറഗോഡ് നഗര സഭ കൗൺസിലർ മജീദ് കൊല്ലമ്പാടി,ജില്ല പ്രസിഡന്റ് ഷാഫി തച്ചങ്ങാട്,ജനറൽ സെക്രട്ടറി ഹംസ മുക്കൂട്,ട്രഷറർ സുബൈർ പള്ളിക്കാൽ,വൈസ് പ്രസിഡന്റ് മഹിന്‍ ബാത്തിഷ,ശരീഫ് പൈക്ക തുടങ്ങിയവർ സംസാരിച്ചു.
സ്വീകരണത്തിന് നന്ദി അറിയിച്ച് കൊണ്ട് നിസ്സാർ തളങ്കര നടത്തിയ വിശദമായ മറുപടി പ്രസംഗം സദസ്സ് ഹർഷാരവങ്ങളോടെ സ്വീകരിച്ചു,അസോസിയേഷൻ മാനേജ്മെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറി നസീർ കുനിയിലിനെ മണ്ഡലത്തിന് വേണ്ടി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഷാൾ അണിയിച്ച് ആദരിച്ചു.
നിസ്സാർ തളങ്കരയ്ക്ക് ഉള്ള മണ്ഡലത്തിന്റെ ഉപഹാരം സി വി എം വാണിമേല്‍ കൈമാറി, മണ്ഡലം ട്രഷറർ ജലീൽ തളങ്കര ഷാൾ അണിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം വടകര,സെക്രട്ടറി ഫൈസൽ അഷ്ഫാഖ് , മറ്റു ജില്ല ,മണ്ഡലം ഭാരവാഹികളും സഹഭാരവാഹികൾക്കും പുറമെ കാസറഗോഡ് മണ്ഡലം സഹ ഭാരവാഹികളായ എം എസ് ശരീഫ്,എം എസ് ശരീഫ് പൈക്ക,ഉമറുൽ ഫാറൂഖ്,ഫാറൂഖ് ബെള്ളൂറടുക്ക,ഇബ്രാഹിം നെല്ലിക്കുന്ന്,തുടങ്ങിയവരും സംബന്ധിച്ചു.
മണ്ഡലം പ്രസിഡന്റ് മഹമൂദ് എരിയാൽ അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി റിയാസ് ചെർക്കള സ്വാഗതവും ട്രഷറർ ജലീൽ തളങ്കര നന്ദിയും പറഞ്ഞു.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
gulf
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
gulf
മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി
ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.
മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.
ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala13 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala13 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

