ന്യൂഡല്‍ഹി: ഗോ രക്ഷയുടെ പേരില്‍ വീണ്ടും ആക്രമണം. പോത്തിനെ കടത്തിയെന്നാരോപിച്ച് ആറ് പേരെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ന്യൂഡല്‍ഹിക്ക് സമീപം ഹരിദാസ് നഗറില്‍ വെച്ചാണ് സംഭവമുണ്ടായത്. പോത്ത് കിടാവുകളെയും കൊണ്ട് വരികയായിരുന്ന വാഹനം തടഞ്ഞ ശേഷം ഒരു സംഘമാളുകള്‍ ആക്രമണം അഴിച്ചിവിടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ചതിനോടൊപ്പം അക്രമികള്‍ വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ അലി ജാന്‍ എന്ന 40 കാരന്റെ പരിക്കുകള്‍ ഗുരുതരമാണ്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോരക്ഷയുടെ പേരിലുളള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വന്നു ഒരാഴ്ചക്കുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.