മുബൈ: വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പെ ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് നോക്കിയ 6. എച്ച്എംഡി ഗ്ലോബലിന് കീഴില്‍ പുറത്തിറങ്ങുന്ന നോക്കിയയില്‍ നിന്നുള്ള ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണായ നോക്കിയ 6, കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി വരവറിയിച്ചത്.

എന്നാല്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ആരംഭിച്ച രജിസ്ട്രേഷന് വന്‍പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുക്കുന്നത്. രജിസ്ട്രേഷന്‍ ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 250000 ത്തില്‍ അധികം ഉപഭോക്താക്കളാണ് നോക്കിയ 6നായി രജിസ്റ്റര്‍ ചെയ്തത്. വെള്ളിഴാഴ്ചയാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.
അതേസമയം ഇതേവരെ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളുടെ എണ്ണം അഞ്ച് ലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്.
ജനുവരി 19 മുതല്‍ ചൈനീസ് ഇ കൊമേഴ്സ് സൈറ്റായ JD.com മുഖേനയാണ് നോക്കിയ വിപണയില്‍ എത്തുക.

untitled-1-copy