Connect with us

Video Stories

വിപണിയിലും ഞെട്ടിച്ച് നോക്കിയ 6; ഒറ്റ മിനുട്ടിനുള്ളില്‍ സ്‌റ്റോക്ക് കാലിയാക്കിയ വില്‍പന

Published

on

ബെയ്ജിങ്: വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പെ ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ച ആന്‍ഡ്രോയ്ഡിലേക്കു നോക്കിയയുടെ വരവ് വിപണിയിലും തുടരുന്നു. വിപണിയില്‍ എത്തിയ മിനുറ്റില്‍ തന്നെ സ്‌റ്റോക്ക് കാലിയാക്കിയാണ് നോക്കിയ 6ന്റെ ആദ്യ ഫ്‌ലാഷ് സെയില്‍ പൂര്‍ത്തിയാക്കിയത്. ചൈനീസ് വിപണി ഉദ്ദേശിച്ചു പുറത്തിറക്കിയ നോക്കിയ 6 ചൈനീസ് ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ജെഡി.കോം വഴിയാണു അറുപത് സെക്കന്റ്‌കൊണ്ട് ഒന്നുപോലും ബാക്കിയില്ലാതെ വിറ്റുതീര്‍ന്നത്.

രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കു മാത്രമായിട്ടായിരുന്നു ആദ്യ വില്‍പ്പന. ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണായി എച്ച്എംഡി ഗ്ലോബലിന് കീഴില്‍ പുറത്തിറങ്ങുന്ന നോക്കിയ 6, ദിവസങ്ങള്‍ക്ക് മുമ്പാണ് അതിന്റെ ഔദ്യോഗികമായി വരവറിയിച്ചത്. എന്നാല്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ആരംഭിച്ച രജിസ്‌ട്രേഷന് വന്‍പ്രതികരണമാണ് ലഭിച്ചത്. രജിസ്‌ട്രേഷന്‍ ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 250000 ത്തില്‍ അധികം ഉപഭോക്താക്കളാണ് നോക്കിയ 6നായി രജിസ്റ്റര്‍ ചെയ്തത്. ഇത് ആന്‍ഡ്രോയ്ഡ് ഫോണിലേക്കുള്ള നോക്കിയ മാറ്റത്തിന്റെ ജനസ്വീകാര്യത വ്യക്തമാക്കുന്നതായി. 10 ലക്ഷത്തിലേറെ പേര്‍ ഫോണിനായി ഇപ്പഴും രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുകയാണ്.

ആധുനിക സ്മാര്‍ട്ട് ഫോണിലെ എല്ലാ സാങ്കേതിക സവിശേഷതകളോടും കൂടെ കയ്യിലൊതുങ്ങുന്ന വിലയിലാണ് നോക്കിയ 6 പുറത്തിറങ്ങിയത്. ചൈനീസ് വിപണിയില്‍ 1699 യുവാനാണ് ഇതിന്റെ വില. ഇന്ത്യന്‍ വിലയില്‍ ഏകദേശം 16,000 രൂപവരും.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 2.5 ഡി ഗോറില്ല ഗ്ലാസ്, 4ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, 3000 എംഎഎച്ച് ബാറ്ററി(അഴിച്ചു മാറ്റാന്‍ പറ്റാത്ത മോഡല്‍), ഡ്യുവല്‍ സിം, 16 മെഗാപിക്‌സല്‍ റിയര്‍ ക്യമറ, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് നൗഗട്ട് അധിഷ്ടിത ഓപ്പറേറ്റിങ് സിസ്റ്റം, ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനം എന്നിവ നോക്കിയ 6ന്റെ പ്രത്യേകതകളാണ്.

ചൈനീസ് ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ജെഡി.കോമിലെ നോക്കിയ 6ന്റെ ലിങ്ക്

ചൈനീസ് ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ജെഡി.കോമിലെ നോക്കിയ 6ന്റെ ലിങ്ക്

ഇന്നു വില്‍പ്പന ആരംഭിച്ച് ഒരു മിനിറ്റാകുംമുന്‍പേ എല്ലാ ഫോണും വിറ്റു. ഓണ്‍ലൈന്‍ പോര്‍ട്ടില്‍ ഇപ്പോള്‍ ഔട്ട് ഓഫ് സ്റ്റോക്ക് എന്നാണ് കാണിക്കുന്നത്. അതേസമയം വിപണിയിലെത്തിയ ഫോണുകളുടെ എണ്ണത്തെ കുറിച്ചോ എത്ര ഫോണുകള്‍ വിറ്റുപോയെന്നോ സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, വിപണിയില്‍ പുതിയ ഫോണ്‍ സഷ്ടിക്കുന്ന ചലനംമനസിലാക്കാന്‍ നോക്കിയ 6 നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ നടത്തിയ ലിറ്റ്മസ് ടെസ്റ്റ് ഫലം തീര്‍ത്തും വിജയകരമായി.

india

‘ഏകാധിപത്യത്തിനെതിരായ വിപ്ലവത്തിന്റെ പേരാണ് രാഹുല്‍ ഗാന്ധിയെന്ന്’ നവ്‌ജ്യോത് സിങ് സിദ്ദു

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു.

Published

on

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. രാഹുല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുമെന്നും സിദ്ദു. തടവുശിക്ഷ പൂര്‍ത്തിയാക്കി പട്യാല ജയിലില്‍ നിന്നും മോചിതനായ സിദ്ദു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ ജനാധിപത്യം എന്നൊന്നുമില്ല. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. പഞ്ചാബിനെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ദുര്‍ബലമാകുമെന്നും സിദ്ദു പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഞാന്‍ ജയില്‍ മോചിതനാക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞു പോകണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും സിദ്ദു ചൂണ്ടിക്കാട്ടി.

Continue Reading

Culture

മാഞ്ചസ്റ്ററിലെ കത്തീഡ്രലില്‍ ആദ്യമായി ബാങ്ക് വിളിച്ചു: ഇഫ്താറിനായി ഒത്തുകൂടിയത് നിരവധി പേര്‍

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍.

Published

on

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍. റമസാന്‍ മാസത്തില്‍ കത്തീഡ്രലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുകയായിരുന്നു. 600 വര്‍ഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവ ദേവാലയമായ മാഞ്ചസ്റ്റര്‍ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി ബാങ്കുവിളിക്കുകയും ചെയ്തു. നൂറുക്കണക്കിന് പേരാണ്് ഇഫ്താറില്‍ പങ്കെടുത്തത്.

ബ്രിട്ടനിലെ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. ചര്‍ച്ചില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുന്ന വീഡിയോ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അതിഥികള്‍ക്കും ഭക്ഷണത്തിനും പാനീയത്തിനും ഇടമൊരുക്കാന്‍ ആംഗ്ലിക്കന്‍ സഭ പള്ളിക്കുള്ളിലെ പീഠങ്ങള്‍ മാറ്റിയിരുന്നു.

Continue Reading

india

ആദായ നികുതി ഇന്ന് മുതല്‍ പുതിയ സ്കീമില്‍

പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്

Published

on

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. ഇതിൽ പ്രധാനപ്പെട്ട പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. പഴയ നികുതി രീതി പിന്തുടരണമെന്ന് താല്‍പ്പര്യപ്പെടുന്നവർ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്.

Continue Reading

Trending