kerala
വഖഫ് ബോര്‍ഡിലെ മുസ്ലിം ഇതര നിയമനം; ജീവനക്കാരെ അമുസ്ലിംകളാക്കി പ്രചാരണം
കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം ഇതര ജീവനക്കാരനെ നിയമിച്ചതിന് എതിരായ പ്രതിഷേധം തണുപ്പിക്കാന്‍ ജീവനക്കാരെ അമുസ്ലിംകളാക്കി പ്രചാരണം.
കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം ഇതര ജീവനക്കാരനെ നിയമിച്ചതിന് എതിരായ പ്രതിഷേധം തണുപ്പിക്കാന്‍ ജീവനക്കാരെ അമുസ്ലിംകളാക്കി പ്രചാരണം. സി.ഇ.ഒ വി.എസ് സക്കീര്‍ ഹുസൈന്റെ പേഴ്സണല്‍ അസിസ്റ്റന്റായി തൃശൂര്‍ എല്‍തുരുത്ത് ആലപ്പാട്ട് എ.പി സാല്‍മോനെ കഴിഞ്ഞ ദിവസം നിയമിച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ വകുപ്പ് മന്ത്രിയോ ചെയര്‍മാനോ തയാറായിട്ടില്ല. ദേവസ്വത്തില്‍ ജീവനക്കാരായി ഹിന്ദുക്കളെ മാത്രം നിയമിക്കുന്നതുപോലെ വഖഫ് ബോര്‍ഡ് ജീവനക്കാരായി മുസ്ലിം ഇതര വിഭാഗത്തില്‍ നിന്ന് ഇതുവരെ ആരെയും നിയമിച്ചിരുന്നില്ല.
രാജ്യത്ത് ആദ്യമായി വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര ജീവനക്കാരനെ നിയമിച്ച് കേരള സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് നിലവിലെ ജീവനക്കാരില്‍ ചിലരെ അമുസ്ലിംകളാക്കി പ്രചാരണം അഴിച്ചുവിടുന്നത്. കുടുംബശ്രീ വഴി ചട്ടവും നിയമവും അനുസരിച്ച് സ്വീപ്പര്‍ തസ്തികകളില്‍ ചിലരെ നിയമിച്ചതൊഴിച്ചാല്‍, വഖഫ് സ്വത്ത് സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന വിശ്വാസികളെ മാത്രമാണ് ഇതുവരെ നിയമിച്ചിരുന്നത്. ഡിവിഷണല്‍ ഓഫീസര്‍ സി.എം.മഞ്ജു, എല്‍.ഡി സ്റ്റെനോഗ്രാഫര്‍ പി.എ.ബെന്‍സി എന്നിവരെ പേരിലെ വ്യത്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം. മഞ്ജുവിന്റെ പിതാവും ഭര്‍ത്താവും യഥാക്രമം കലൂര്‍ മുസ്ലിം ജമാഅത്തിലെ അംഗങ്ങളായ മുഹമ്മദ് അബ്ദുറഹിമാനും ഷജീറുമാണ്.
ബെന്‍സിയുടെ പിതാവും ഭര്‍ത്താവും യഥാക്രമം പറവൂര്‍ പെരും പടന്ന മുസ്ലിം ജമാഅത്തിലെ അംഗങ്ങളായ അബ്ദുല്‍ ഖാദറും നാസറുമാണ്. വഖഫ് സംരക്ഷം ഉറപ്പാക്കാന്‍ യു.ഡി. എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2006ല്‍ ഇറക്കിയ മുസ്ലിം സമുദായത്തില്‍പെട്ടവരെ മാത്രമേ വര്‍ക്ക് ബോര്‍ഡിലെ അനുവദിക്കപ്പെട്ട തസ്തികകളില്‍ നിയമിക്കാന്‍ കഴിയുമായിരുന്നുള്ളൂവെന്ന ഉത്തരവ് റദ്ദാക്കിയാണ് പുതിയ നിയമനം.
2020 ഏപ്രില്‍ 27ന് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടുകൊണ്ട് ഗസറ്റില്‍ പ്രസിദ്ധീകരിച്ച 2020 മാര്‍ച്ച് 20 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഭേദഗതി റെഗുലേഷനില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രം നിയമിക്കാന്‍ കഴിയുകയുള്ളൂവെന്ന വ്യവസ്ഥ നീക്കം ചെയ്താണ് വഖഫ് ബോര്‍ഡിലും ഇതര നിയമനം സൃഷ്ടിക്കാനുള്ള ശ്രമം. വഖഫ് സ്ഥാപനങ്ങളിലെ വരുമാനത്തിന്റെ വിഹിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ കേരളത്തില്‍ മാത്രം പി.എസ്.സി വഴിയാക്കിയതിന്റെ ദുഷ്ടലാക്ക് മുസ്്ലിം വിരുദ്ധതയും സംവരണ അട്ടിമറിയും ഒരേ സമയം ലക്ഷ്യമിട്ടാണെന്നത് വ്യക്തമാകുന്നതാണ് സി.ഇ.ഒയുടെ പേഴ്സണല്‍ അസിസ്റ്റന്റായി ഇതര മതസ്ഥന്റെ നിയമനം.
kerala
അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.
അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.
മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.
സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
kerala
തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.
ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
kerala
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.
പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

