Connect with us

kerala

കുടിശ്ശിക കിട്ടുന്നില്ല; സംസ്ഥാനത്തെ ഗവണ്‍മെന്റ് കരാറുകാര്‍ സമരത്തിലേക്ക്‌

സംസ്ഥാനത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി പി.ഡബ്ല്യു.ഡി, എല്‍.എസ്.ജി.ഡി, കെ.ഡബ്ല്യു.എ ഗവണ്‍മെന്റ് കരാറുകാര്‍ക്ക് കോടികളുടെ കുടിശ്ശികയാണുള്ളത്

Published

on

സര്‍ക്കാര്‍ പദ്ധതികളുടെ കുടിശ്ശിക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കരാറുകാര്‍ സമരത്തിലേക്ക്. വാട്ടര്‍ അതോറിറ്റിയില്‍ അറ്റകുറ്റപ്പണി നടത്തിയ വകയില്‍ 16 മാസത്തെ കുടിശ്ശികയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്.

പണി പൂര്‍ത്തിയായാലും ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ തീരുമാനമെടുക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. നാളെ കോഴിക്കോട് മാനാഞ്ചിറ സബ് ട്രഷറി ഓഫീസിനു മുന്നില്‍ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തും.

സംസ്ഥാനത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി പി.ഡബ്ല്യു.ഡി, എല്‍.എസ്.ജി.ഡി, കെ.ഡബ്ല്യു.എ ഗവണ്‍മെന്റ് കരാറുകാര്‍ക്ക് കോടികളുടെ കുടിശ്ശികയാണുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ എല്‍.എസ്.ജി.ഡിയില്‍ പൂര്‍ത്തീകരിച്ച കരാറുകാരുടെ ബില്ലുകള്‍ ഇപ്പോഴും ട്രഷറിയില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് പരാതി. കേരള വാട്ടര്‍ അതോറിറ്റിയില്‍ അറ്റകുറ്റപ്പണി നടത്തിയ വകയില്‍ കൊടുത്തു തീര്‍ക്കാനുള്ളത് 16 മാസത്തെ കുടിശ്ശിക.

കിഫ്ബി പ്രവര്‍ത്തികള്‍ ഏറ്റെടുത്തവര്‍ക്കും 2 വര്‍ഷം മുന്‍പുള്ള കുടിശ്ശിക കൊടുത്തുതീര്‍ത്തിട്ടില്ലെന്ന് കരാറുകള്‍ പറയുന്നു. ഇതോടെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് ഗവണ്‍മെന്റ് കരാറുകാരുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നത് വൈകാന്‍ കാരണം എന്ന് വിശദീകരണം കരാറുകാര്‍ തള്ളുന്നു. ഉദ്യോഗസ്ഥരുടെ അലംഭാവവും പ്രതിസന്ധിക്ക് കാരണമാകുന്നതാണ് ഇവരുടെ ആരോപണം.

kerala

ടാപ്പിംഗ് തൊഴിലാളിയായ മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു

ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്

Published

on

മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്.

Continue Reading

kerala

സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.

Published

on

ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലായ തമിഴ് നാടിന് സഹായം വാഗ്ദാനം ചെയ്ത കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ കേരളത്തിന്‍റെ പിന്തുണ അറിയിച്ചതിനാണ് സ്റ്റാലിൻ നന്ദി പറഞ്ഞത്. തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.

Continue Reading

kerala

അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി 3 പേർ പിടിയിൽ

വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ഫോറസ്റ്റ് ഇൻറലിജെൻ്റ് സെല്ലും ഫ്ളയിങ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

Published

on

പാലക്കാട് അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി 3 പേർ പിടിയിൽ. ഇവരുടെ കൈയിൽ നിന്ന് നാടൻ തോക്കും സ്ഫോടകവസ്തുക്കളും കണ്ടെത്തി. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തൽമണ്ണ യുസ്ഥസ്‌കാൻ, ബാംഗ്ലൂർ സ്വദേശി അസ്‌ക്കർ എന്നിവരാണ് പിടിയിലായത്. 2 ആനക്കൊമ്പും 6 നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമാണ് പിടികൂടിയത്. ഇലച്ചിവഴി സ്വദേശി സിബിയുടെ വീട്ടിൽ നിന്നാണ് സാധനങ്ങൾ കണ്ടെത്തിയത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ഫോറസ്റ്റ് ഇൻറലിജെൻ്റ് സെല്ലും ഫ്ളയിങ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

 

Continue Reading

Trending