കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഉത്തരേന്ത്യയില്‍ ഓക്‌സിജന്‍ കിട്ടാതെ ഇന്നും 25 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ ഇരുപതും അമൃത് സറില്‍ അഞ്ചും പേരാണ് പ്രാണവായു കിട്ടാതെ മരിച്ചത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ പല ആശുപത്രികളും പുതുതായി രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചു.