Connect with us

More

‘നോട്ട് നിരോധനത്തില്‍ പങ്കില്ല’;ശിക്ഷിക്കരുതെന്ന് യാചിച്ച് ബി.ജെ.പി മന്ത്രിയുടെ വോട്ടഭ്യര്‍ത്ഥന

Published

on

നോട്ട് നിരോധനത്തില്‍ പങ്കില്ലെന്നും തന്നെ ശിക്ഷിക്കരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് ബി.ജെ.പി മന്ത്രിയുടെ വോട്ടഭ്യര്‍ത്ഥന. പഞ്ചാബിലെ തദ്ദേശഭരണ വകുപ്പ് മന്ത്രിയായ അനില്‍ ജോഷിയാണ് ജനങ്ങള്‍ക്കുമുന്നില്‍ ശിക്ഷ നല്‍കരുതെന്ന് യാചിച്ചുകൊണ്ട് വോട്ട് തേടുന്നത്. അമൃത്സര്‍ നോര്‍ത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് അനില്‍ ജോഷി.

തന്റെ പാര്‍ട്ടി അനുയായികളോട് തനിക്ക് വോട്ടഭ്യര്‍ത്ഥിക്കാന്‍ ജോഷി ആവശ്യപ്പെടുന്നുണ്ട്. നോട്ട് നിരോധന വിഷയത്തില്‍ തനിക്ക് പങ്കില്ലെന്നും ജനങ്ങളുടെ അവാശത്തിന് പോരാടുന്ന ആളാണെന്നും പറയണമെന്നും ജോഷി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നോട്ട് നിരോധനവുമായി തനിക്ക് ബന്ധമില്ലെന്ന് ജനത്തോട് വിശദീകരിക്കണമെന്നും അനില്‍ ജോഷി പ്രവര്‍ത്തകരോട് പറഞ്ഞു. പ്രവര്‍ത്തകരോട് മാത്രമല്ല, മന്ത്രിയുടെ നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥനയിലും തനിക്ക് നോട്ട് നിരോധനത്തില്‍ പങ്കില്ലെന്നും ശിക്ഷിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ നോട്ട് നിരോധനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് തിരഞ്ഞെടുപ്പില്‍ ഫലിക്കില്ലെന്നായിരുന്നു ജോഷിയുടെ പ്രതികരണം. നോട്ട് നിരോധനം മൂലം ഉണ്ടായ പ്രശ്നങ്ങള്‍ 90 ശതമാനവും അവസാനിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.

സ്വന്തം മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിച്ചെന്ന് ബിജെപിക്കുള്ളില്‍ നിന്നു തന്നെ അനില്‍ ജോഷിയ്ക്കെതിരെ പരാതിയുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു മണ്ഡലത്തിലെ വികസനമെന്നും ആരോപണമുയരുന്നുണ്ട്.

kerala

മലപ്പുറത്ത് ഹലാല്‍ ആട് കച്ചവടം, തട്ടിയത് കോടികള്‍; അന്വേഷണം ആരംഭിച്ച് പോലീസ്

ഓഹരികള്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭം കിട്ടുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചെന്നു പരാതിക്കാര്‍ വ്യക്തമാക്കുന്നു.

Published

on

മലപ്പുറത്ത് ഹലാല്‍ ആട് കച്ചവടമെന്ന പേരില്‍ വന്‍ സാമ്ബത്തിക തട്ടിപ്പ് നടന്നതായി പരാതി. ആട് ഫാം സംരംഭത്തില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കി.അരീക്കോട് ഒതായില്‍, ഹലാല്‍ ഗോട്ട് ഫാം എന്ന പേരില്‍ സ്ഥാപനം തുടങ്ങിയവര്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. മലപ്പുറം സ്വദേശികളായ കെവി സലീഖ്, അബ്ദുല്‍ ലത്തീഫ് റിയാസ് ബാബു എന്നിവരാണ് സ്ഥാപനം തുടങ്ങിയത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആടുകളെ ഇറക്കുമതി ചെയ്ത് വിവിധ ജില്ലകളിലെത്തിക്കുന്ന ഡീലര്‍മാര്‍ എന്നാണ് ഇവര്‍ പണം നിക്ഷേപിച്ചവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്.അരീക്കോട് ഒതായില്‍, ഹലാല്‍ ഗോട്ട് ഫാം എന്ന പേരില്‍ സ്ഥാപനം തുടങ്ങിയവര്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. മലപ്പുറം സ്വദേശികളായ കെവി സലീഖ്, അബ്ദുല്‍ ലത്തീഫ് റിയാസ് ബാബു എന്നിവരാണ് സ്ഥാപനം തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആടുകളെ ഇറക്കുമതി ചെയ്ത് വിവിധ ജില്ലകളിലെത്തിക്കുന്ന ഡീലര്‍മാര്‍ എന്നാണ് ഇവര്‍ പണം നിക്ഷേപിച്ചവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

ഓഹരികള്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭം കിട്ടുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചെന്നു പരാതിക്കാര്‍ വ്യക്തമാക്കുന്നു. ഇത് വിശ്വസിച്ച് നിരവധി പേര്‍ നിക്ഷേപം നടത്തി. തുടക്കത്തില്‍ ലാഭംവിഹിതം എന്ന പേരില്‍ മാസാമാസം അക്കൗണ്ടിലേക്ക് പണം വന്നെങ്കിലും പിന്നീടിത് നിലച്ചു. നടത്തിപ്പുകാരെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ലെന്നാണ് പണം നഷ്ടമായവര്‍ പരാതിയില്‍ പറയുന്നത്. നേരിട്ടും ബാങ്ക് ഇടപാട് വഴിയുമാണ് ആളുകള്‍ പണം നല്‍കിയിരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ളവരെയും പ്രതികള്‍ തട്ടിപ്പിന് ഇരയാക്കിയെന്നാണ് സൂചന.

 

Continue Reading

india

അബുദാബി അല്‍ദഫ്റയില്‍ 188 പേരുടെ സമൂഹ വിവാഹമൊരുക്കി

യുഎഇയുടെ 51-ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 18-ാമത് സമൂഹവിവാഹമാണ് നടന്നത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: സമൂഹവിവാഹങ്ങള്‍ കേരളത്തില്‍ മാത്രമല്ല മറ്റുരാജ്യങ്ങളിലും അനിവാര്യമാണെന്ന് വിളിച്ചോതി അബുദാബിയില്‍ മറ്റൊരുസമൂഹവിവാഹംകൂടി നടന്നു. യുഎഇയുടെ 51-ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 18-ാമത് സമൂഹവിവാഹമാണ് നടന്നത്.

നേരത്തെ 17 തവണ ഇത്തരത്തില്‍ വിവാഹങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള അബുദാബി ഇക്കുറിയും മാതൃകാപരമയാണ് വിവാഹം ഒരുക്കിയത്. 188 യുവാക്കളാണ് കഴിഞ്ഞദിവസം ദാമ്പത്യത്തിന്റെ പുതുജീവിതത്തിലേക്ക് നവവധുവുമായി നടന്നുകയറിയത്.

ദമ്പതികള്‍ക്ക് ആശംസകളര്‍പ്പിക്കാന്‍ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്യാന്‍ നേരിട്ടെത്തിയിരുന്നു.

ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്)യുടെ സഹകരണത്തോടെയാണ് പ്രൗഢമായ വേദിയില്‍ സമൂഹവിവാഹം നടന്നത്. യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍നഹ്യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്യാന്‍, ശൈഖ് നഹ്യാന്‍ ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍നഹ്യാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനും ആശംസ നേരാനും എത്തിയിരുന്നു.

 

Continue Reading

Health

ദഹനപ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ?

ഫ്രിഡ്ജില്‍ വെച്ചതും തണുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക. ഫ്രിഡ്ജില്‍ വെച്ചവ ചൂടാക്കി കഴിച്ചാലും ദഹനപ്രശ്‌നമുണ്ടാകും. കഴിവതും ഫ്രഷ് ആയ ഭക്ഷണമേ കഴിക്കാവൂ.

Published

on

ദഹനപ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് പതിവ് പരാതിയാണ്. രോഗം എന്നൊന്നും പറയാന്‍കഴിയില്ലെങ്കിലും ഇത് നീണ്ടുനിന്നാല്‍ രോഗങ്ങളിലേക്ക് ചെന്നെത്താം. വയറ്റിലെ പ്രധാനഭാഗമാണ് ആമാശയം.ഇവിടേക്ക് അന്നനാളം വഴി ചെന്നെത്തുന്ന ഭക്ഷണം ചെറുകുടലും വന്‍കുടലും വഴിയാണ് ആമാശയത്തിലെത്തിച്ചേരുന്നത്. ഇവിടെവെച്ച് ദഹനരസം ചേര്‍ന്ന് ഭക്ഷണം ദഹിക്കുന്നു. ഇവയില്‍നിന്നുള്ള പോഷകഘടകങ്ങള്‍ വേര്‍തിരിച്ചെടുത്ത് ശരീരത്തിന്റെ ഊര്‍ജത്തിന് നല്‍കുകയാണ് ചെയ്യപ്പെടുന്നത്.

ദഹിക്കാന്‍ ശേഷിയുള്ള ആമാശയങ്ങള്‍ ഉള്ളവരില്‍ സാധാരണയായി ദഹനക്കേട് ഉണ്ടാവുന്നില്ല. ചില വ്യക്തികളില്‍ ദഹനം പതുക്കെയേ നടക്കൂ. ഇത്തരക്കാര്‍ കഴിവതും ദഹിക്കാന്‍ എളുപ്പം സാധ്യതയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കണം. ചോറ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണിവ. ഇവ ആറുമണിക്കൂര്‍കൊണ്ട് ദഹിക്കും. എന്നാല്‍ കട്ടിയായ മൈദകൊണ്ടുള്ള ഭക്ഷണം ദഹിക്കാന്‍ ഇതിന്റെ ഇരട്ടിസമയം എടുക്കും.
ശാരീരികമായി കഠിനാധ്വാനം ചെയ്യുന്നവരില്‍ എളുപ്പം ദഹിക്കുമെങ്കില്‍, ഓഫീസ് ജോലികള്‍ ചെയ്യുന്നവരില്‍ ദഹനം എളുപ്പം നടക്കില്ല. അവര്‍ കഴിവതും ഭക്ഷണം നിയന്തിച്ച് കഴിക്കുന്നതാണ ്‌നല്ലത്. ചൂടുള്ള ഭക്ഷണം യഥാസമയം കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ഫ്രിഡ്ജില്‍ വെച്ചതും തണുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക. ഫ്രിഡ്ജില്‍ വെച്ചവ ചൂടാക്കി കഴിച്ചാലും ദഹനപ്രശ്‌നമുണ്ടാകും. കഴിവതും ഫ്രഷ് ആയ ഭക്ഷണമേ കഴിക്കാവൂ.

മാംസം, മല്‍സ്യം എന്നിവയില്‍പോഷകാംശം കൂടുതലാണെങ്കിലും ദഹിക്കാന്‍ ബുദ്ധിമുട്ട് നേരിടും. ഇത് കണക്കിലെടുത്ത് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വയറ് വേദനയുണ്ടാകാനുള്ള കാരണങ്ങളിലൊന്ന് ദഹിക്കാത്ത ഭക്ഷണമാണ്. അവര്‍ക്ക് കഴിവതും ഭക്ഷണം ഉടച്ചുമാത്രം കൊടുക്കുക. ഓറഞ്ച്, മുന്തിരി, പപ്പായ, വാഴപ്പഴങ്ങള്‍ എന്നിവ കഴിവതും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഉറക്കം ഒഴിക്കുന്നതും ദഹനക്കേടുണ്ടാക്കും.
ഗ്യാസ്ട്രബിളിന് കാരണമാകുന്നതും ഈ ദഹനക്കേട് തന്നെ. ഇതിനായി പരമാവധി വെള്ളംകുടിക്കാനും മറക്കരുത്.

Continue Reading

Trending