Connect with us

kerala

നഗ്‌നത ലൈംഗികതയുമായി ബന്ധിപ്പിക്കരുത്: ഹൈക്കോടതി

നഗ്‌നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.

Published

on

സ്ത്രീയുടെ നഗ്‌നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി. അതിനെക്കുറിച്ച് വിവരിക്കുന്നത് അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പറഞ്ഞു. മക്കളെ കൊണ്ട് തന്റെ അര്‍ദ്ധനഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന്റെ പേരിലുള്ള ക്രിമിനല്‍ കേസില്‍ വനിത ആക്ടിവിറ്റിനെ കുറ്റ വിമുക്തയാക്കിയ ഉത്തരവിലായിരുന്നു കോടതി പരാമര്‍ശം.

പുരുഷന്റെ നഗ്‌നമായ മാറിടം അശ്ലീലമായി ആരും കാണാറില്ല. എന്നാല്‍ സ്ത്രീയുടേത് അങ്ങനെയല്ല. അത് ചിലര്‍ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ ആഗ്രഹപൂര്‍ത്തീകരണത്തിനോ വേണ്ടിയുള്ള വസ്തുവായി കാണുന്നു. നഗ്‌നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി; പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് പിഴവില്ലെന്ന് റിപ്പോര്‍ട്ട്

ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍.

Published

on

കണ്ണൂരില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍.

നവജാത ശിശുക്കള്‍ക്ക് വാക്‌സിന്‍ എടുക്കുന്ന സൂചിയല്ല ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തതെന്നും സൂചി കണ്ടെത്തിയ ഭാഗത്ത് വാക്‌സിന്‍ എടുത്തിട്ടില്ലെന്നുമാണ് കണ്ടെത്തല്‍.

എന്നാല്‍ വാക്‌സിന്‍ എടുക്കുന്നതിനിടയില്‍ കുഞ്ഞിന്റെ തുടയില്‍ സൂചി കുടുങ്ങിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സൂചി ശരീരത്തില്‍ കുടുങ്ങിയത് വേറെ എവിടെ നിന്നെങ്കിലുമാണോ എന്ന് അന്വേഷിക്കണം.

 

Continue Reading

kerala

ലോട്ടറി അടിച്ചു, സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നതിനിടെ തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍

യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Published

on

ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നതിനിടെ തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) നാണ് തലയ്ക്ക് അടിയേറ്റത്. യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഡിസംബര്‍ 27നാണ് സുഹൃത്തുക്കളെ കാണാനായി യുവാവ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ കുടുംബം അന്വേഷിറങ്ങുകയായിരുന്നു. കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് അയല്‍വാസികള്‍ സംഭവം കുടുംബത്തെ അറിയിക്കുകയായിരുന്നു.

ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നതിനിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ പറയുന്നു. പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.

വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

 

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും

വിചാരണ നടപടികള്‍ അവസാന നിമിഷത്തിലേക്ക് എത്തി.

Published

on

നടിയെ ആക്രമിച്ച കേസില്‍ പതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. വിചാരണ നടപടികള്‍ അവസാന നിമിഷത്തിലേക്ക് എത്തി. ഡിസംബറില്‍ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ അവസാനിച്ചു. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസം നീണ്ടുനില്‍ക്കാനാ്ണ് സാധ്യത്. അടുത്ത മാസം അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.

അതേസമയം കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് പ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം.

പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയം താന്‍ ജയിലില്‍ ആയിരുന്നെന്നും അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നും പള്‍സര്‍ സുനി വാദിച്ചിരുന്നു.

 

Continue Reading

Trending