ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി ഒ പനീര്‍ശെല്‍വമായേക്കും. നിയമസഭാകക്ഷി നേതാവായി പനീര്‍ശെല്‍വത്തെ തിരഞ്ഞെടുത്തുവെന്ന് സൂചന.അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ അപ്പോളോ ആസ്പത്രിയില്‍ യോഗം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ട്.

അതേസമയം, ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. മികച്ച ശ്രമങ്ങള്‍ നടക്കുന്നുവെന്ന് അപ്പോളോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍ നില ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടിലും കേരളത്തിലും സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് ശബരിമലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാരെ നിയന്ത്രിക്കുന്നതിനാണ് ശബരിമലയിലെ സുരക്ഷ ശക്തമാക്കിയിട്ടുള്ളത്.