kerala
കഞ്ചാവ് ലഭിച്ചത് മാനേജര്‍ വഴി, സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കില്ല; വേടന് പൊലീസിന് മൊഴി നല്കി
ഴിഞ്ഞ ദിവസം ഫ്ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഒന്‍പതംഗ സംഘത്തില്‍ വേടന്റെ മാനേജറുമുണ്ടായിരുന്നു.

കഞ്ചാവ് ലഭിച്ചത് മാനേജര്‍ വഴിയാണെന്നും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്നും റാപ്പര്‍ വേടന് പൊലീസിന് മൊഴി നല്കി. കഴിഞ്ഞ ദിവസം ഫ്ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഒന്‍പതംഗ സംഘത്തില്‍ വേടന്റെ മാനേജറുമുണ്ടായിരുന്നു. അതേസമയം മാനേജര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു.
അതേസമയം വേടനെതിരായ പുലിപ്പല്ല് കേസില്‍ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. പുലിപ്പല്ല് ആരാധകന് നല്കിയതാണോ എന്നത് കോടതിയില്‍ തെളിയിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ വേടന് പുലിപ്പല്ല് ലഭിച്ചത് തമിഴ്നാട്ടില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.തമിഴ്നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് വനം വകുപ്പിന്റെ തീരുമാനം.
കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചാണ് വേടനെ ചോദ്യം ചെയ്തത്. ശേഷം കോടനാട് മലയാറ്റൂര്‍ ഡിവിഷന് ഫോറസ്റ്റ് ഓഫീസില്‍ വെച്ചായിരുന്നു തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. തുടര്‍ന്ന് 11 മണിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി.
kerala
മുസ്ലിം ലീഗ് നേതാവ് പി.സി ഹംസഹാജി അന്തരിച്ചു
പ്രശസ്ത വ്യാപാരിയും പാലക്കാട്ടെ നൂര്ജഹാന് ഹോട്ടലുടമയുമായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് സുല്‍ത്താന്‍ പേട്ട മേഖലാ പ്രസിഡന്റ് പി.സി ഹംസഹാജി അന്തരിച്ചു. പ്രശസ്ത വ്യാപാരിയും പാലക്കാട്ടെ നൂര്ജഹാന് ഹോട്ടലുടമയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.
kerala
രണ്ടുദിവസത്തെ പഴക്കം; കാലില്‍ വൈദ്യൂതി വയര്‍ ചുറ്റിയ നിലയില്‍; ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സുധാകരന്, ജിജി സുധാകരന് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്ത് ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുധാകരന്, ജിജി സുധാകരന് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് സംശയം. സുധാകരന്റെ കാലില്‍ വൈദ്യൂതി വയര്‍ ചുറ്റിയ നിലയിലാണ്. മരണം നടന്നത് രണ്ടുദിവസം മുമ്പെന്ന് ആണ് പ്രാദമിക നിഗമനം.
kerala
തൃശൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍ ചുമത്തി ഇരിങ്ങാലക്കുട കരുമാത്ര സ്വദേശി നൗഫല്‍ മാതാവ് റംലത്ത് എന്നിവരാണ് അറസ്റ്റിലായത്.

തൃശൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍ ചുമത്തി ഇരിങ്ങാലക്കുട കരുമാത്ര സ്വദേശി നൗഫല്‍ മാതാവ് റംലത്ത് എന്നിവരാണ് അറസ്റ്റിലായത്. പീഡനം സ്ഥിരീകരിക്കുന്ന ഫസീലയുടെ വാട്സ്ആപ്പ് സന്ദേശം പുറത്ത് വന്നിരുന്നു.
ഇരിങ്ങാലക്കുടയിലെ ഭര്‍തൃവീട്ടിലാണ് ഫസീല ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിന് മുമ്പ് ഫസീല സ്വന്തം മാതാവിന് അയച്ച വാട്സാപ്പ് സന്ദേശങ്ങളാണ് പുറത്തുവന്നത്. ‘ഉമ്മാ, ഞാന്‍ മരിക്കുകയാണ്,ഇല്ലെങ്കില്‍ അവരെന്നെ കൊല്ലുമെന്നാണ് ഫസീല അയച്ച സന്ദേശത്തില്‍ പറയുന്നത്.
‘ഗര്‍ഭിണിയെന്ന് അറിഞ്ഞിട്ടും വയറ്റില്‍ ചവിട്ടി. താന്‍ മരിക്കാന്‍ പോകുകയാണ്. മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യരുത്. അത് മാത്രമാണ് തന്റെ അപേക്ഷ’- ഫസീല രാവിലെ 6.49 ന് അയച്ച വാട്സാപ്പ് മെസേജില്‍ പറയുന്നു. ഫസീല രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ഇന്നലെയാണ്. ഇതിന് പിന്നാലെയാണ് കഠിനമായ പീഡനം.
-
kerala3 days ago
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്ഷന്
-
india3 days ago
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india2 days ago
കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
News2 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു