എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ എംപി ഓഫീസ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ഗാന്ധി ഓഫീസ് സന്ദര്‍ശിക്കാനെത്തിയത്.അക്രമത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.

ഓഫീസ് ആക്രമിച്ച സംഭവം നിര്‍ഭാഗ്യകരമാണ്, ഈ ഓഫീസ് വയനാട്ടിലെ ജനങ്ങളുടേതാണ്, അക്രമം ഒന്നിനും പരിഹാരമല്ല, ഇത് ചെയ്തത് കുട്ടികളാണ്…. അവരോട് ദേഷ്യമില്ല , ഉത്തരവാദിത്വം ഇല്ലാതെയാണ് അവര്‍ പെരുമാറിയത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.