പ്രകോപന മുദ്രാവാക്യവുമായി സി.പി.എം പ്രകടനം. എച്ച്. സലാം എം.എല്‍.എയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴയിലാണ് സംഭവം. കൈ വെട്ടും, കാല്‍ വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടന്നത്.

അതേസമയം, എ.കെ.ജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ അന്വേഷണം ഇഴയുകയാണ്. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നാണി നിലവില്‍ പോലീസ് പറയുന്നത്. പ്രതി ബൈക്കില്‍ എകെജി സെന്ററിലേക്ക് എത്തിയതും തിരിച്ചു പോയതും ഒരേ വഴിയിലൂടെയാണ്.