kerala
എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസിനോട് പ്രേമം; അജിത് കുമാറിന് പിന്നാലെ ബി അശോകും പട്ടികയില്‍
എഡിജിപി എം ആര് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം കെട്ടടങ്ങും മുന്‍പാണ് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്താകുന്നത്.
കേരളത്തില്‍ ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന ഘട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസിനോടുള്ള അടുപ്പം കൂടുതലെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. എഡിജിപി എം ആര് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം കെട്ടടങ്ങും മുന്‍പാണ് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്താകുന്നത്.
2024 ഓഗസ്റ്റ് 10-ന്, ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച വിചാരസത്രം എന്ന സെമിനാറില്‍ ബി. അശോക് പങ്കെടുക്കുകയും, കേരളത്തിലെ യുവത പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുക്കുകയും ചെയ്തു. നിലവില്‍ കൃഷിവകുപ്പ് സെക്രട്ടറിയാണ് ബി അശോക്. നേരത്തെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന ഘട്ടത്തില്‍ അശോകിന്റെ ആര്‍എസ്എസ് ബന്ധത്തെ ചോദ്യം ചെയുകയും, നടപടി എടുക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തി ലേഖനം എഴുതിയതിനായിരുന്നു അന്ന് അദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.
പിന്നാലെ ഭരണത്തില്‍ വന്ന വി.എസ് അച്ചുതാനന്ദന് അശോകുമായി അകലം പാലിക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെ ഒരു ഉദ്യോഗസ്ഥനെയാണ് പിണറായി വിജയന് മുഖ്യമന്ത്രി ആയിരിക്കുന്ന വേളയില്‍ കെഎസ്ഇബി ചെയര്മാന് ആയി നിയമിച്ചതും, പിന്നീട് കൃഷി വകുപ്പ് സെക്രട്ടറി, കാര്‍ഷിക സര്‍വകലാശാലയുടെ വിസി ആയും സ്ഥാനം നല്കിയതും. കര്‍ഷകരുടെ പല ന്യായമായ ആവശ്യങ്ങളും ബി അശോക് നിരസിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കര്‍ഷക വിരുദ്ധ സമീപനമുള്ള കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ള ഉദ്യോഗസ്ഥനില്‍ നിന്നും അതെ പ്രതീക്ഷിക്കാനും കഴിയു. എന്തായാലും ബി അശോകിന്റെ ഈ നീക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും. ഉയര്‍ന്നു കഴിഞ്ഞു.
എഡിജിപി എം ആര് അജിത് കുമാര്‍ രണ്ട് തവണ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവരം. പുറത്ത് വന്നതിന് പിന്നാലെയാണ് മറ്റൊരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ഇത്തരമൊരു ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് പിണറായി വിജയന് പറഞ്ഞിട്ടാണ് എന്നാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന ആക്ഷേപം. ആരോപണം ഉന്നയിച്ച് 21 ദിവസങ്ങള്‍ക്കു ശേഷമാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പോലും ഉത്തരവിടുന്നത്. സമാനമായ രീതിയില്‍ മറ്റൊരു ഉദ്യോഗസ്ഥനും ആര്‍എസ്എസ് അനുഭാവ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്, പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയാണ്.
kerala
മസ്തിഷ്ക ജ്വരം ബാധിച്ചത് അയല്‍ വീട്ടിലെ സ്പെറ്റിക് ടാങ്ക് മാലിന്യം മൂലം; വൃന്ദയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം
ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതില്‍ അയല്‍വാസിക്കെതിരെ ആരോപണവുമായി കുടുംബം. രോഗം വരാന്‍ കാരണം അടുത്ത വീട്ടിലെ സ്പെറ്റിക് ടാങ്കിലെ മാലിന്യമാണെന്ന് കുടുംബം ആരോപിച്ചു.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
2023ല്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തില്‍ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .
പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
kerala
പാലത്തായി പോക്സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
പാലത്തായി പോക്സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.
kerala
പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ വധഭീഷണി
പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. ലോക്കല്‍ സെക്രട്ടറിയായ ജംഷീറാണ് അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വത്രന്ത സ്ഥാനാര്‍ഥിയായ വിആര്‍ രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ഥിയായ രാമകൃഷ്ണനോട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ജംഷീര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് പാര്‍ട്ടിമായി ബന്ധമില്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണന് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് എന്തുചെയ്യുമെന്ന് ചോദിച്ച രാമകൃഷ്ണനോട് തട്ടിക്കളയുമെന്ന് ലോക്കല്‍ സെക്രട്ടറി ജംഷീര്‍ വധഭീഷണി മുഴക്കിയത്. പാര്‍ട്ടിക്കെതിരെ നിന്നാല്‍ തട്ടിക്കളയുമെന്ന് പുറത്തുവന്ന ഓഡിയോയില്‍ സിപിഎം നേതാവ് പറയുന്നു.
ആറ് വര്‍ഷം സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി ആയിരുന്നയാളാണ് വി.ആര് രാമകൃഷ്ണന്. പാര്‍ട്ടിയുമായി അകന്ന രാമകൃഷ്ണന് അടുത്ത കാലത്താണ് പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പുറത്തുപോവുന്നത്. ഇത്തവണ സ്വാതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കൂടെ തീരുമാനിച്ചതോടെ സിപിഎം പാര്‍ട്ടി പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് പാര്‍ട്ടി തന്നെ രംഗത്ത് വരുന്നത്. എന്നാല്‍ പിന്മാറില്ല എന്നറിയതോടെയാണ് വധഭീഷണി മുഴക്കിയത്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
world16 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

