News
എണ്ണവില 200 ഡോളറിലേക്ക്? ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പല്‍ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്
അമേരിക്ക, ഇസ്രാഈല്‍ എന്നിവരുമായും അവരുടെ സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വെക്കാനാണ് ഇറാന് തീരുമാനിച്ചിട്ടുള്ളത്.
ഇറാന്-അമേരിക്ക-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആഗോള എണ്ണവിപണിയില്‍ വന്‍ വിലക്കയറ്റമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പല്‍ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് (IRGC) വ്യക്തമാക്കി.
അമേരിക്ക, ഇസ്രാഈല്‍ എന്നിവരുമായും അവരുടെ സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വെക്കാനാണ് ഇറാന് തീരുമാനിച്ചിട്ടുള്ളത്. നിലവിലെ സുരക്ഷാ പ്രതിസന്ധി തുടര്‍ന്നാല്‍ എണ്ണവില ബാരലിന് 200 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നും ഇറാന് പ്രസ്താവിച്ചു. മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയും ഇസ്രാഈലുമാണെന്നും ഇറാന് ആരോപിച്ചു.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം തുടരുന്നതും ബുധനാഴ്ച മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതും വിപണിയില്‍ വലിയ ആശങ്കയുണ്ടാക്കി കഴിഞ്ഞു. കടുത്ത സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര തുടരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നു.
kerala
കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്; അറസ്റ്റിലായത് അധ്യാപകന് അടക്കമുള്ള സി.പി.എം സംഘം
സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
വടകര: മന്ത്രി വീണ ജോര്‍ജിനെതിരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ അറസ്റ്റിലായത് അധ്യാപകനായ സി.പി.എം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍. തോടന്നൂര്‍ സ്വദേശി മന്ദത്ത്കാവ് യു.പി സ്കൂള്‍ അധ്യാപകനും തിരുവള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ തിരുവള്ളൂര്‍ മേഖല സെക്രട്ടറിയുമായ മനക്കല് മീത്തല്‍ മിഥുന്‍ലാല്‍ (29), ആലോള്ളതില്‍ രൂപേഷ് (34) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.
വീടിന്റെ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിരുന്നു. സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. വീട്ടിന് നേരെയുണ്ടായ ബോംബേറില്‍ ജനല്‍ചില്ലുകള്‍ തകരുകയും ചുവരിന് കേടുപാട് സംഭവിക്കുകയുമുണ്ടായി. അക്രമം നടക്കുമ്പോള്‍ ബിഥുലിന്റെ പിതാവ് ബാലനും അമ്മ തങ്കമണിയുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയുണ്ടായി. വീട്ടിന് നേരെ നടന്ന ആക്രമണത്തില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
GULF
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും നാളെ 58 സര്‍വീസുകള്‍ നടത്തും
; പ്രത്യേക സര്‍വീസുകള്‍ റിയാദിലേക്ക്
ഗുരുഗ്രാം: പശ്ചിമേഷ്യന്‍ മേഖലയിലേക്കും തിരിച്ചുമായി നാളെ ആകെ 58 സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും അറിയിച്ചു. ഇതില്‍ സാധാരണ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളും പ്രത്യേക സര്‍വീസുകളും ഉള്‍പ്പെടുന്നുണ്ട്.
മുംബൈയില്‍ നിന്നും കോഴിക്കോട് നിന്നും റിയാദിലേക്ക് ഓരോ പ്രത്യേക സര്‍വീസുകള്‍ വീതം ഇരു വിമാന കമ്പനികളും നടത്തുമെന്നും അറിയിപ്പുണ്ട്. ജിദ്ദയിലേക്ക് പത്തും മസ്കറ്റിലേക്ക് എട്ടും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ സര്‍വീസ് തുടരും.
യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സ്ലോട്ടുകളുടെ ലഭ്യത അനുസരിച്ച് 40 പ്രത്യേക സര്‍വീസുകള്‍ കൂടി നടത്താനാണ് പദ്ധതി. സൗദിയിലെ ദമ്മാം, ഒമാനിലെ സലാല, കൂടാതെ ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ഇസ്രാഈല്‍ (ടെല്‍ അവീവ്) എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ സാധാരണ നിലയില്‍ തന്നെ തുടരും.
വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരികെ നല്‍കുകയോ അല്ലെങ്കില്‍ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി മാറ്റിക്കൊടുക്കുകയോ ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Football
‘ഞങ്ങളുടെ നേതാവിനെ അവര്‍ വധിച്ചു’; ഫിഫ ലോകകപ്പില്‍ കളിക്കില്ലെന്ന് ഇറാന് കായിക മന്ത്രി
യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിന് ഏഷ്യയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്.
തെഹ്റാന്: ലോകകപ്പ് ഫുട്ബോള്‍ തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി ഇറാന്. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ച പശ്ചാത്തലത്തില്‍ അവിടെ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ തങ്ങളുടെ ടീമിന് കഴിയില്ലെന്ന് കായിക മന്ത്രി അഹ്മദ് ദുന്യാമലി വ്യക്തമാക്കി.
യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിന് ഏഷ്യയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്. ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ലോസ് ഏഞ്ചല്‍സ്, സിയാറ്റില്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ നഗരങ്ങളിലായിരുന്നു നിശ്ചയിച്ചത്.
‘നമ്മുടെ നേതാവിനെ വധിച്ച അഴിമതി നിറഞ്ഞ യു.എസ് ഭരണകൂടത്തിന് കീഴില്‍ ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. എട്ടോ ഒമ്പതോ മാസത്തിനുള്ളില്‍ രണ്ട് യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്ത ഒരു രാജ്യത്ത് നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ല. കളിക്കാനുള്ള സാഹചര്യം അവിടെ നിലവിലില്ല,’ ദുന്യാമലി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രാഈലും ചേര്‍ന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് മേഖലയില്‍ വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ആക്രമണം ആരംഭിച്ച് ആദ്യ 12 ദിവസത്തിനുള്ളില്‍ മാത്രം ഇറാനില്‍ 1,255 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, ഇറാന് ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ക്ഷണം തള്ളിയൊണ് ഇറാന് ഇപ്പോള്‍ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
-
main stories22 hours ago‘യുഎസും ഇസ്രാഈലും ലോകസമാധാനം കെടുത്തുന്നു’; ഇറാന് പിന്തുണയുമായി കിം ജോങ് ഉന്‍
-
main stories22 hours agoറമദാന്; ഇരുഹറമുകളിലെത്തിയത് 9.6 കോടി വിശ്വാസികള്‍
-
News23 hours agoവീണ്ടും കുതിച്ച് സ്വർണവില
-
News2 days agoമത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ പിടികൂടി; വിഴിഞ്ഞത്ത് എത്തിച്ചു, കേസ് തമിഴ്നാട്ടിലേക്ക് മാറ്റും
-
News23 hours agoസംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ആറിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
-
Article2 days agoആത്മാഭിമാനത്തിന്റെ 78 വര്‍ഷങ്ങള്‍
-
kerala23 hours agoസംസ്ഥാന പൊലീസ് സേനയില്‍ അസാധാരണ നീക്കം ബോഡി ബില്‍ഡര്‍മാര്‍ക്ക് എസ്ഐ ആയി നിയമനം
-
News2 days agoഭാര്യയ്ക്ക് സന്ദേശം അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റികകൊണ്ട് തലയോട്ടി അടിച്ചു പൊട്ടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

