ഗുജറാത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.  വൈറസ് ബാധ സ്ഥിരീകരിച്ചത് സംസ്ഥാന ആരോഗ്യമന്ത്രാലയമാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗുജറാത്തിലെത്തിയ ജാംനഗര്‍ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്.

എയര്‍പോര്‍ട്ടിലെ സാംപിള്‍ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്ന് പൂനെയിലേക്കയച്ച സ്രവ പരിശോധന ഫലം ഇന്നാണ്
പുറത്തുവന്നത്.

നേരത്തെ കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. 46ഉം 66ഉം വയസുള്ള പുരുഷന്‍മാര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവരും ദക്ഷിണാഫ്രിക്കയില്‍ നിന്നാണെത്തിയത്.