കോവിഡ് പ്രതിേരാധ വാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കാതെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൃത്രിമ കൈയുമായെത്തിയ ഇറ്റാലിയന്‍ പൗരന്‍ പിടിയില്‍. ഇറ്റലിയിലെ റോമിലാണ് സംഭവം നടന്നത്. 50 വയസുകാരനാണ് പിടിയിലായത്.

യഥാര്‍ഥ കൈ അല്ലെന്നും കൃത്രിമ കൈ ആണെന്നും മനസിലായതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.മഹാമാരിയോട് പോരാടിക്കൊണ്ടിക്കുേമ്പാള്‍ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചു.

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ  ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സംഭവം.