സ്വര്‍ണവിലയില്‍ വര്‍ദ്ധന. തുടര്‍ച്ചയായ ഇടിവ് പ്രകടിപ്പിച്ച ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായത്. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 35,800 രൂപയും ഗ്രാമിന് 4475ും ആയി.

കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 1360 രൂപ കുറഞ്ഞിരുന്നു. ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളും ഓഹരിവിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. പവന് 120 രൂപയായിരുന്നു ഇന്നലെ കുറഞ്ഞിരുന്നത്.