തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്ക് ഉടന്‍ പരോള്‍. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിടാനും തീരുമാനമായി. ഇവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ജയില്‍ ഡിജിപി വിവിധ ജയില്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോള്‍.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവര്‍ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.