റിയാദ്: പ്രശസ്ത സഊദി മതപണ്ഡിതനും മക്ക മസ്ജിദുല്‍ ഹറാമിലെ ഉദ്‌ബോധകനുമായ ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല അല്‍ അജ്‌ലാന്‍ അന്തരിച്ചു. 85 വയസായിരുന്നു. മസ്ജിദുല്‍ ഹറാമില്‍ ശരീഅത്ത് പഠനങ്ങള്‍ക്കും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്നതില്‍ പ്രസിദ്ധനായിരുന്നു ശൈഖ് അബ്ദുറഹ്മാന്‍ അല്‍ അജ്‌ലാന്‍.

വര്‍ഷങ്ങളോളം മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ അധ്യാപന ജീവിതത്തിലേര്‍പ്പെട്ടിരുന്നു. മസ്ജിദുന്നബവി, റിയാദിലെ ശരീഅത്ത് കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടന്ന ജനാസ നിസ്‌കാരത്തില്‍ മക്കയിലെ ഉന്നത പണ്ഡിതരടക്കം നിരവധി പേരാണ് പങ്കെടുത്തത്.