Connect with us

kerala

ഫലസ്തീൻ: മുസ്‌ലിം യൂത്ത് ലീഗ് സെമിനാർ ഒക്ടോബർ 20 ന് കോഴിക്കോട്ട്

ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഭരണകൂട ഭീകരതയാണ് ഇസ്രായേൽ ഫലസ്തീനിൽ നടപ്പിലാക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു

Published

on

കോഴിക്കോട് : ‘ഫലസ്തീൻ, ചെറുത്ത് നിൽപ്പിൻ്റെ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ മുസ്‌ലിം യൂത്ത് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഒക്ടോബർ 20 വെള്ളിയാഴ്ച്ച കോഴിക്കോട് ബാഫഖി യൂത്ത് സെൻ്ററിൽ നടക്കും (സംസ്ഥാന കമ്മിറ്റി ഓഫീസിൽ). രാവിലെ 9.30ന് മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ഡോ.എം പി അബ്ദുസ്സമദ് സമദാനി എംപി സെമിനാർ ഉത്ഘാടനം ചെയ്യും. മുൻ ഡി.ജി.പി അക്സാണ്ടർ ജേക്കബ് ഐ.പി.എസ് വിഷയാവതവരണം നടത്തും.

ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഭരണകൂട ഭീകരതയാണ് ഇസ്രായേൽ ഫലസ്തീനിൽ നടപ്പിലാക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തദ്ദേശീയരായ ആളുകളെ ആട്ടിപ്പായിച്ചും പുറത്താക്കിയുമാണ് സാമ്രാജ്യത്വ സന്തതിയായ ഇസ്രായേൽ പിറവി കൊള്ളുന്നത്. അധിനിവേശത്തിൻ്റെ ഭാഗമായി കുട്ടികളും വൃദ്ധരുമടക്കം നിരപരാധികളായ പതിനായിരക്കണക്കിനാളുകളെ കൊന്നൊടുക്കി കടുത്ത മനുഷ്യാവകാശ ലംഘനം ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടന നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ പിൻമാറാൻ തയ്യാറായില്ല.എന്നാൽ അമേരിക്ക ഉൾപ്പടെയുള്ള സാമ്രാജ്യത്വ ശക്തികൾ അവർക്ക് പിന്തുണ നൽകുകയാണ്. മരണപ്പെട്ടവരുടെ മൃതദേഹക്കൂട്ടങ്ങൾ കൊണ്ട് നിറയുന്ന ഫലസ്തീനിൽ പിഞ്ചു കുട്ടികളടക്കം പരുക്കേറ്റ് നിലവിളിക്കുന്നവരുടെ ദയനീയ കാഴ്ച്ചകളാണ് പുറത്ത് വരുന്നത്. ഇപ്പോൾ നടക്കുന്ന അക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സ നിഷേധിക്കുന്നതടക്കമുള്ള ക്രൂരത തുടരുന്ന ഇസ്രായേലിനെതിരെ ലോക രാഷ്ട്രങ്ങൾ ഉണരണമെന്ന് നേതാക്കൾ തുടർന്ന് പറഞ്ഞു.

ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിൻ്റെ ചരിത്രവും വർത്തമാനവും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാണ് മുസ്‌ലിം യൂത്ത് ലീഗ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് തങ്ങളും ഫിറോസും കൂട്ടിച്ചേർത്തു. പരിപാടി വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published

on

കോഴിക്കോട് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59 ) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2021ലെ തെരഞ്ഞെടുപ്പിലാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

Continue Reading

kerala

ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Published

on

കോഴിക്കോട് ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്‌മോനാണ് വിജിലന്‍സിന്റെ പിടിയിലായത്. കോതമംഗലം സ്വദേശിയാണ്. ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയായി ആവശ്യപ്പെട്ട തുകയില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വോട്ടേഴ്‌സിന് സമീപത്തുവെച്ച് കൈമാറുന്നതിനിടെയാണ് ഉല്ലാസ്‌കുമാര്‍ വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.

Continue Reading

kerala

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.

Published

on

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങാലി പാലത്തിന് സമീപമാണ് അപകടം നടന്നത്. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

Continue Reading

Trending