ന്യൂഡല്‍ഹി: പാര്‍ലമെന്റ് തടസ്സപ്പെടുന്നതിനെ അപലപിച്ച് രാഷ്ട്രപതി പ്രണവ് മുഖര്‍ജി രംഗത്ത്. നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ വിമര്‍ശനം.

നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ചര്‍ച്ച, സംവാദം, തീരുമാനം എന്നിവയാണ് പാര്‍ലമെന്റില്‍ നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി ചര്‍ച്ചക്ക് തയ്യാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ പാര്‍ലമെന്റിലെത്തി പ്രതിപക്ഷത്തോട് സഹകരിക്കാന്‍ മോദി ഇതുവരെ തയ്യാറായിട്ടില്ല.

നിരന്തരം ലോക്‌സഭ സ്തംഭിക്കുന്നതിനെതിരെ ഇന്നലെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി രംഗത്തെത്തിയിരുന്നു. മോദിയുടെ നോട്ട് നിരോധനം മണ്ടത്തരമാണെന്ന് ഇന്ന് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചിരുന്നു.