ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെതിരേയും വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ രംഗത്ത്. മോദിയൊരിക്കലും ഒരു മുസ്‌ലിമിനെ ഉപരാഷ്ട്രപതിയാക്കില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.ട്വിറ്ററിലാണ് കെജ്‌രിവാളിന്റെ വിമര്‍ശനം.

ഇന്ത്യയുടെ ഉപരാഷ്ട്രപതിയാകുന്നതിന് നജീബ് ജങ്ങ് തന്റെ ആത്മാവ് മോദിക്ക് നല്‍കിയിരിക്കുകയാണ്. പക്ഷേ മോദിയൊരിക്കലും ഒരു മുസ്‌ലിമിനെ ഉപരാഷ്ട്രപതിയാക്കാന്‍ തയ്യാറാവില്ല. അതുകൊണ്ട് നജീബ് ജങ്ങിന്റെ പ്രവര്‍ത്തികള്‍ വെറുതെയാകുമെന്നും കെജ്‌രിവാള്‍ പറയുന്നു.

യജമാനന്മാരായ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കാലടികള്‍ പിന്തുടര്‍ന്ന് ഹിറ്റ്‌ലറെപ്പോലെ പെരുമാറുകയാണ് നജീബ്ജങ്ങെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഹിന്ദിയിലാണ് ഇത്തവണ കെജ്‌രിവാളിന്റെ ട്വീറ്റ്.