കൊച്ചി: പുത്തന്‍വേലിക്കരയില്‍ പാലാട്ടി പരേതനായ ഡേവീസിന്റെ ഭാര്യ മോളിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ. 26കാരനായ അസം സ്വദേശി മുന്ന എന്നു വിളിക്കുന്ന പരിമല്‍ സാഹുവിനാണ് പറവൂര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുരളീഗോപാല്‍ പണ്ടാല വധശിക്ഷ വിധിച്ചത്.

2018 മാര്‍ച്ച് മാസം 18നാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി.

ഐപിസി സെക്ഷന്‍ 376 എ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവു നശിപ്പിച്ചതിന് 3 വര്‍ഷം തടവും പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു.