തിരുവനന്തപുരം: ലൈംഗിക സംഭാഷണത്തില്‍ മുന്‍ മന്ത്രി ഏ.കെ ശശീന്ദ്രനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. നിരന്തരം ശല്യം ചെയ്തു, ഫോണിലൂടെ ലൈംഗിക ചുവയുള്ള സംഭാഷണം നടത്തി എന്നിവയാണ് പരാതിയിലുള്ളത്. പരാതിയില്‍ കോടതി മാധ്യമപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞ 26-നാണ് മംഗളം ചാനല്‍ മന്ത്രിയുടെ ലൈംഗിക സംഭാഷണം പുറത്തുവിട്ടത്. മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുന്നതില്‍ കലാശിച്ച സംഭവം പിന്നീട് വിവാദമായി. ചാനല്‍ മേധാവിയടക്കം എട്ടുപേര്‍ ഇന്നലെ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയെങ്കിലും ശശീന്ദ്രനോട് സംസാരിച്ചെന്ന് പറയുന്ന മാധ്യമപ്രവര്‍ത്തക എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് പരാതിയുമായി മാധ്യമപ്രവര്‍ത്തക കോടതിയിലെത്തിയത്.