കൊച്ചി: ഇന്ന് പെട്രോളിന് അഞ്ച് പൈസയും ഡീസലിന് എട്ട് പൈസയും കുറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസല്‍ രണ്ടു പൈസയും കുറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

കൊച്ചിയില്‍ പെട്രോള്‍ വില വീണ്ടും 72 രൂപയില്‍ താഴെയെത്തി. 71.66 ആണ് പെട്രോളിന് ഇന്നത്തെ കൊച്ചിയിലെ വില. ഡീസല്‍ 67.26 രൂപ. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 72.94 രൂപയും ഡീസലിന് 68.56 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 71.97 ഉം, 67.57 മാണ്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 50 ഡോളറില്‍ എത്തിനില്‍ക്കുകയാണ്. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.