കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇത് 20ാം തവണയാണ് 36 ദിവസത്തിന് ഇടയില്‍ വില വര്‍ധിപ്പിക്കുന്നത്.

95 രൂപ 13 പൈസയാണ് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വില 91 രൂപ 58 പൈസയും. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. 97 രൂപ എട്ട് പൈസയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വില 92 രൂപ 31 പൈസയും.